Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രതൈ! ഗ്ലോബൽ അഫയേഴ്സ് കാനഡ പുതിയ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

Canada Varthakal by Canada Varthakal
May 18, 2026
in Canada
Reading Time: 1 min read
Global Affairs Canada issues new travel warning for those traveling abroad from Canada

ഒട്ടാവ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ ആഗോള ഇന്ധനക്ഷാമവും സുരക്ഷാഭീഷണിയും കണക്കിലെടുത്ത് പുതിയ യാത്രാ മുന്നറിയിപ്പ് പുറത്തിറക്കി ഗ്ലോബൽ അഫയേഴ്സ് കാനഡ. മെയ് 12-ന് പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് മിഡിൽ ഈസ്റ്റിലേക്ക് പോകുന്നവർക്ക് മാത്രമല്ല, ഈ വേനൽക്കാലത്ത് ലോകത്തിന്റെ ഏത് ഭാഗത്തേക്കും യാത്ര ചെയ്യുന്ന എല്ലാ കനേഡിയൻ പൗരന്മാർക്കും ബാധകമാണ്. പൗരന്മാർക്ക് പുറമെ സ്ഥിരതാമസക്കാർ, അന്തർദേശീയ വിദ്യാർത്ഥികൾ, താൽക്കാലിക വിദേശ തൊഴിലാളികൾ എന്നിവരും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ അറിയിച്ചു.

WhatsApp Image 2026 05 05 at 1.25.26 AM 1

മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം വിമാന സർവീസുകളെയും ആഗോള ഇന്ധന വിതരണത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് പലയിടങ്ങളിലും വിമാനങ്ങൾ റദ്ദാക്കുന്നതിനും റൂട്ട് മാറ്റുന്നതിനും യാത്രാച്ചെലവ് കുത്തനെ ഉയരുന്നതിനും കാരണമായി. ഈ സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോകുന്ന യാത്രക്കാർക്ക് കാനഡ സർക്കാർ യാതൊരുവിധ സാമ്പത്തിക സഹായവും നൽകില്ലെന്ന് ഒട്ടാവയിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. ചില അടിയന്തര ഘട്ടങ്ങളിൽ കോൺസുലർ സേവനങ്ങൾ പോലും പരിമിതമായിരിക്കുമെന്നതിനാൽ, യാത്രയുടെ പൂർണ്ണ ഉത്തരവാദിത്തം വ്യക്തികൾക്കായിരിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ADVERTISEMENT

യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

  • ഇൻഷുറൻസ് ഉറപ്പാക്കുക: യാത്ര റദ്ദാക്കൽ, ഇന്ധനക്ഷാമം മൂലമുള്ള തടസ്സങ്ങൾ എന്നിവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടോ എന്ന് ഉറപ്പുവരുത്തണം. സർക്കാർ ‘അനാവശ്യ യാത്രകൾ ഒഴിവാക്കുക’ എന്ന് നിർദ്ദേശിച്ച സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് ക്ലെയിം ലഭിച്ചേക്കില്ല.
  • യാത്രാ രേഖകൾ: മടങ്ങിവരുന്ന തീയതിക്ക് ശേഷവും പാസ്‌പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം. (കഴിഞ്ഞ ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം പാസ്‌പോർട്ട് അപേക്ഷകൾ 30 പ്രവൃത്തിദിവസത്തിനകം ലഭ്യമാകും).
  • രജിസ്ട്രേഷൻ: വിദേശത്തേക്ക് തിരിക്കും മുൻപ് ‘റജിസ്ട്രേഷൻ ഓഫ് കനേഡിയൻസ് അബ്രോഡ്’ (ROCA) സേവന വഴി യാത്ര രജിസ്റ്റർ ചെയ്യണം.
  • അടിയന്തര ഫണ്ട്: യാത്ര നീണ്ടുപോയാൽ താമസം, ഭക്ഷണം, മരുന്ന് എന്നിവയ്ക്കുള്ള അധിക തുകയും സാമ്പത്തിക മാർഗ്ഗങ്ങളും കയ്യിൽ കരുതണം.

ജൂൺ 1 മുതൽ നവംബർ 30 വരെയുള്ള അറ്റ്ലാന്റിക് ചുഴലിക്കാറ്റ് സീസൺ കൂടി വരുന്നതിനാൽ കരീബിയൻ, മെക്സിക്കോ, അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. നിലവിൽ വിദേശത്തുള്ളവർ കാനഡ സർക്കാരിന്റെ ‘Travel.gc.ca’ എന്ന വെബ്‌സൈറ്റ് വഴി യാത്രാ റൂട്ടുകളിലെ സുരക്ഷാ നിലവാരം നിരന്തരം പരിശോധിക്കണമെന്നും എയർലൈൻ കമ്പനികളുമായി ബന്ധം പുലർത്തണമെന്നും നിർദ്ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ഗ്ലോബൽ അഫയേഴ്സ് കാനഡയുടെ +1 613 996 8885 എന്ന നമ്പറിലോ SOS@international.gc.ca എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Global Affairs Canada issues new travel warning for those traveling abroad from Canada
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിയമം മാറ്റി, പിന്നാലെ തീരുമാനവും; ഇമിഗ്രേഷൻ വകുപ്പിന്റെ നടപടിയിൽ കാനഡയിൽ വൻ വിവാദം
Canada

നിയമം മാറ്റി, പിന്നാലെ തീരുമാനവും; ഇമിഗ്രേഷൻ വകുപ്പിന്റെ നടപടിയിൽ കാനഡയിൽ വൻ വിവാദം

by Canada Varthakal
August 12, 2026
‘യു.എസ് അംബാസഡറെ പുറത്താക്കണം’: കാനഡയിൽ 29,000-ത്തിലധികം ആളുകൾ ഒപ്പിട്ട ഹർജി പാർലമെന്റിലേക്ക്
Canada

‘യു.എസ് അംബാസഡറെ പുറത്താക്കണം’: കാനഡയിൽ 29,000-ത്തിലധികം ആളുകൾ ഒപ്പിട്ട ഹർജി പാർലമെന്റിലേക്ക്

by Canada Varthakal
August 12, 2026
Canada-US trade talks
Canada

താരിഫ് ഭീഷണി ഒഴിവാക്കാൻ തിരക്കിട്ട നീക്കം; കാനഡ – അമേരിക്ക വ്യാപര ചർച്ചകൾ അന്തിമഘട്ടത്തിൽ

by Canada Varthakal
August 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.