ഒട്ടാവ: ഒട്ടാവയിലെ ഇന്ധനവിലയിൽ വെള്ളിയാഴ്ച മുതൽ ലിറ്ററിന് 6 സെന്റ് കുറയാൻ സാധ്യതയുണ്ടെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി പ്രസിഡന്റ് ഡാൻ മക് ടീഗ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ലിറ്ററിന് 7 സെന്റ് വർദ്ധിച്ച് ശരാശരി 173.9 സെന്റിലെത്തിയ നിരക്കാണ് വെള്ളിയാഴ്ചയോടെ താഴുന്നത്. ഒട്ടാവയിലും ഒന്റാറിയോയുടെ വിവിധ ഭാഗങ്ങളിലും ഇന്ധനവില ലിറ്ററിന് ശരാശരി 1.67 ഡോളർ എന്ന നിലയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച ലിറ്ററിന് 13 സെന്റ് കുറഞ്ഞതിന് പിന്നാലെയാണ് വ്യാഴാഴ്ച വീണ്ടും വില വർദ്ധിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലെ ഈ ചാഞ്ചാട്ടത്തിന് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഫെബ്രുവരി 28-ന് ശേഷം ഒട്ടാവയിലെ ഇന്ധനവിലയിൽ ലിറ്ററിന് 35 സെന്റിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Gas prices dropping in Ottawa? 6 cents per litre likely on Friday
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



