വാട്ടർലൂ മേഖലയിൽ “Freezing Rain” മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നു, മൂന്ന് മുതൽ അഞ്ച് മില്ലിമീറ്റർ വരെ ഐസ് കട്ടികൂടുമെന്ന് Environment Canada റിപ്പോർട്ട് ചെയ്തു. ഐസ് നിറഞ്ഞ സാഹചര്യമായതിനാൽ റോഡ് യാത്രകൾ ഒഴിവാക്കണമെന്നും വൈദ്യുതി തടസ്സവും ഉണ്ടാവാൻ സാധ്യത ഉണ്ടെന്നും അധികൃതർ അറിയിച്ചു. കടുത്ത കാലാവസ്ഥ കാരണം Grand River Transit (GRT)-ന്റെ Light Rail സർവീസ് നിർത്തിവച്ചതായി അറിയിച്ചു.
താപനില ഫ്രീസിംഗ് പോയിന്റിന് മുകളിലേക്ക് ഉയരുന്നതോടെ രാവിലെ വൈകിയായിരിക്കും മുന്നറിയിപ്പ് പിൻവലിക്കുകയെന്ന് പ്രതീക്ഷിക്കുന്നു.കാലാവസ്ഥ പ്രശ്നങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും പകലും രാത്രിയും ഒരേപോലെ മഴ തുടരുമെന്നും Meteorologist അലിസ്റ്റർ ആൽഡേഴ്‌സ് മുന്നറിയിപ്പ് നൽകി.
ഇന്ന് വൈകുന്നേരവും അടുത്ത ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിലേക്കും, വാട്ടർലൂ മേഖല ഉൾപ്പെടെ സൗത്ത് ഒന്റാറിയോയിൽ ചെറിയ തണ്ടർസ്റ്റോമുകൾക്കും സാധ്യതയുണ്ട്. ഇന്ന് താപനില 6 ഡിഗ്രി വരെ ഉയരുമെന്ന് Environment Canada അറിയിച്ചിട്ടുണ്ട്, ഇത് ഫ്രീസിംഗ് കണ്ടീഷനിൽ നിന്ന് മാറുന്നതിന്റെ സൂചനയാണ്.






