ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി ആകർഷകമായ അവധിക്കാല ആനുകൂല്യം പ്രഖ്യാപിച്ച് അബുദാബി ടൂറിസം അധികൃതർ. കുറഞ്ഞത് മൂന്ന് രാത്രി തുടർച്ചയായി അബുദാബിയിലെ ഹോട്ടലിൽ തങ്ങുന്ന രീതിയിൽ പാക്കേജ് ബുക്ക് ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്കാണ് യുഎഇ പ്രവേശന വിസ സൗജന്യമായി ലഭിക്കുന്നത്. അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് (DCT Abu Dhabi) അവതരിപ്പിച്ച ഈ പദ്ധതി 2026 ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പദ്ധതിയിൽ പങ്കാളികളായ അംഗീകൃത യാത്രാ ഏജൻസികൾ വഴിയോ ഓൺലൈൻ യാത്രാ പ്ലാറ്റ്ഫോമുകൾ (OTA) വഴിയോ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യോഗ്യരായ യാത്രക്കാരുടെ വിസ തുകയായ 285 ദിർഹം (ഏകദേശം 6,500-ൽ പരം ഇന്ത്യൻ രൂപ) അബുദാബി വിനോദസഞ്ചാര വകുപ്പ് നേരിട്ട് വഹിക്കും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ആദ്യഘട്ടത്തിൽ പരമാവധി 20,000 വിസകൾക്കാണ് സൗജന്യ ആനുകൂല്യം അനുവദിച്ചിട്ടുള്ളത്.
ഇന്ത്യയിൽ നിന്ന് പുറപ്പെട്ട് തിരികെ മടങ്ങുന്ന വിമാന ടിക്കറ്റുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് അവസരം. എന്നാൽ യാത്രക്കാർക്ക് സ്വതന്ത്രമായി ഈ വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല, പകരം അംഗീകൃത യാത്രാ പങ്കാളികൾ വഴി അവധിക്കാല പാക്കേജിനൊപ്പം മാത്രമേ വിസ നടപടികൾ പൂർത്തിയാക്കാനാകൂ. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കാനും യാത്രാ ബന്ധങ്ങൾ കൂടുതൽ എളുപ്പമാക്കാനുമാണ് ഈ പുതിയ നീക്കം.
Free visa to Abu Dhabi for Indians; These are the conditions you need to know
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




