Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ചരിത്രം കുറിച്ച് ഫ്രാങ്കോഫോൺ കുടിയേറ്റം: റെക്കോർഡ് നേട്ടവുമായി ക്യുബെക്കിന് പുറത്തുള്ള പ്രവിശ്യകൾ

Canada Varthakal by Canada Varthakal
May 17, 2026
in Canada
Reading Time: 1 min read
കാനഡയിൽ ചരിത്രം കുറിച്ച് ഫ്രാങ്കോഫോൺ കുടിയേറ്റം: റെക്കോർഡ് നേട്ടവുമായി ക്യുബെക്കിന് പുറത്തുള്ള പ്രവിശ്യകൾ

ഒട്ടാവ: കാനഡയിലെ ഫ്രഞ്ച് സംസാരിക്കുന്ന ജനവിഭാഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായുള്ള രാജ്യത്തിന്റെ കുടിയേറ്റ പദ്ധതികൾക്ക് വൻ കുതിച്ചുചാട്ടം. ക്യുബെക്ക് പ്രവിശ്യക്ക് പുറത്ത്, കാനഡയുടെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുന്ന ഫ്രഞ്ച് ഭാഷാ കുടിയേറ്റക്കാരുടെ (Francophone immigrants) എണ്ണത്തിൽ 2025-ൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട ഏറ്റവും പുതിയ ഡാഷ്ബോർഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

WhatsApp Image 2026 05 05 at 1.25.26 AM

ഗവൺമെന്റ് നിശ്ചയിച്ചിരുന്ന ലക്ഷ്യമായ 8.5 ശതമാനവും മറികടന്ന്, ആകെ കുടിയേറ്റക്കാരുടെ 8.9 ശതമാനം (29,630 സ്ഥിരതാമസക്കാർ – PR) ആളുകളെ രാജ്യത്തിന് പുറത്തുനിന്ന് ആകർഷിക്കാൻ കാനഡയ്ക്ക് കഴിഞ്ഞു. 2021-ൽ ഇത് വെറും 2.0 ശതമാനം മാത്രമായിരുന്നു.

ADVERTISEMENT

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വൻ ഒഴുക്ക്; മുന്നിൽ കാമറൂൺ

റിപ്പോർട്ടുകൾ പ്രകാരം കാനഡയിലേക്ക് എത്തുന്ന ഫ്രഞ്ച് ഭാഷാ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് (84.8%). ഇതിൽ 11,935 സ്ഥിരതാമസക്കാരുമായി ആഫ്രിക്കൻ രാജ്യമായ കാമറൂൺ (Cameroon) ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ അൾജീരിയ, മൊറോക്കോ, ഫ്രാൻസ്, കോട്ട് ഡി ഐവയർ (Ivory Coast) എന്നീ രാജ്യങ്ങളാണുള്ളത്.

ടൊറന്റോയെ വെട്ടിച്ച് ഒട്ടാവ; സാമ്പത്തിക കുടിയേറ്റം മുന്നിൽ

കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട നഗരമായി തുടർച്ചയായ മൂന്നാം വർഷവും ഒട്ടാവ ഒന്നാമതെത്തി. ടൊറന്റോയെക്കാൾ കൂടുതൽ ആളുകൾ ഒട്ടാവയാണ് തങ്ങളുടെ പുതിയ താമസസ്ഥലമായി തിരഞ്ഞെടുത്തത്. ഇതിൽ 24,655 പേരും ‘ഇക്കണോമിക് ക്ലാസ്സ്’ വഴിയാണ് കാനഡയിലെത്തിയത്. പ്രവിശ്യകളിൽ എക്സ്പ്രസ്സ് എൻട്രി വഴി ഏറ്റവും കൂടുതൽ ആളുകളെ സ്വീകരിച്ചത് ഒന്റാറിയോയും ആൽബർട്ടയുമാണ് .

വനിതകൾക്കായി പ്രത്യേക പദ്ധതി

ഫ്രഞ്ച് ഭാഷാ കുടിയേറ്റക്കാരായ വനിതകൾക്കായി 2025 ജനുവരിയിൽ പ്രത്യേക സ്ട്രാറ്റജി ഗവൺമെന്റ് നടപ്പിലാക്കിയിരുന്നു. ലിംഗസമത്വം ഉറപ്പാക്കുന്നതിനായി ഒട്ടനവധി വനിതകൾക്ക് ഇതിലൂടെ സ്ഥിരതാമസം ലഭിച്ചു.

കൂടാതെ, ലോകമെമ്പാടും ഫ്രഞ്ച് സംസാരിക്കുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകർഷിക്കുന്നതിനായി 1.9 മില്യൺ ഡോളറിന്റെ അന്താരാഷ്ട്ര പരസ്യ കാമ്പെയ്‌നുകളും, ‘ഡെസ്റ്റിനേഷൻ കാനഡ’ പോലുള്ള ഓൺലൈൻ വെബിനാറുകളും കാനഡ വിജയകരമായി നടത്തി. 44,000-ത്തിലധികം ആളുകളാണ് ഈ വെബിനാറുകളിൽ പങ്കെടുത്തത്. കാനഡയിലെ അധ്യാപകരുടെയും കുട്ടികളുടെ പരിപാലകരുടെയുംകുറവ് നികത്താൻ പ്രത്യേക ‘ടീച്ചേഴ്സ് കോറിഡോർ’ പദ്ധതിയും സജീവമായി രംഗത്തുണ്ട്.

ഫ്രഞ്ച് ഭാഷാ കുടിയേറ്റക്കാരെ പ്രാദേശിക സമൂഹങ്ങളുമായി എളുപ്പത്തിൽ ലയിപ്പിക്കുന്നതിനായി കാനഡയിലെ 14 പ്രത്യേക ‘വെൽകമിങ് ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റികൾ’ (WFC) വഴി ഒട്ടനവധി സാമൂഹിക സാംസ്കാരിക പരിപാടികളും നടപ്പിലാക്കി വരുന്നു. കാനഡയിലെ ഫ്രഞ്ച് സംസ്കാരവും ജനസംഖ്യയും കൂടുതൽ ശക്തമാക്കാൻ ഈ പദ്ധതികൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Francophone immigration outside Quebec – 2025

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിയമം മാറ്റി, പിന്നാലെ തീരുമാനവും; ഇമിഗ്രേഷൻ വകുപ്പിന്റെ നടപടിയിൽ കാനഡയിൽ വൻ വിവാദം
Canada

നിയമം മാറ്റി, പിന്നാലെ തീരുമാനവും; ഇമിഗ്രേഷൻ വകുപ്പിന്റെ നടപടിയിൽ കാനഡയിൽ വൻ വിവാദം

by Canada Varthakal
August 12, 2026
‘യു.എസ് അംബാസഡറെ പുറത്താക്കണം’: കാനഡയിൽ 29,000-ത്തിലധികം ആളുകൾ ഒപ്പിട്ട ഹർജി പാർലമെന്റിലേക്ക്
Canada

‘യു.എസ് അംബാസഡറെ പുറത്താക്കണം’: കാനഡയിൽ 29,000-ത്തിലധികം ആളുകൾ ഒപ്പിട്ട ഹർജി പാർലമെന്റിലേക്ക്

by Canada Varthakal
August 12, 2026
Canada-US trade talks
Canada

താരിഫ് ഭീഷണി ഒഴിവാക്കാൻ തിരക്കിട്ട നീക്കം; കാനഡ – അമേരിക്ക വ്യാപര ചർച്ചകൾ അന്തിമഘട്ടത്തിൽ

by Canada Varthakal
August 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.