കാനഡയിലെ കായിക പ്രേമികൾക്കിതാ സന്തോഷവാർത്ത. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് ലണ്ടൻ ഒന്റാരിയോയുടെ നേതൃത്വത്തിൽ ഗ്രിഗോറിയോസ് ചാമ്പ്യൻസ് ട്രോഫി 2025 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 9 ശനിയാഴ്ചയാണ് മത്സരങ്ങൾ നടക്കുക. 2776 ഹാമിൽട്ടൺ റോഡ്, ഡോർചെസ്റ്ററിലാണ് (polish soccer club) മത്സരങ്ങൾ അരങ്ങേറുക. പതിനാറോളം പള്ളികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരങ്ങൾ നടക്കുക. കാനഡയിലെ മലയാളികളുടെ പള്ളികൾ കേന്ദ്രീകരിച്ച് നടത്തുന്ന ആദ്യത്തെ ടൂർണമെന്റെന്ന പ്രത്യേകതയും ഗ്രിഗോറിയോസ് ചാമ്പ്യൻസ് ട്രോഫി 2025നുണ്ട്. വിജയികളാകുന്നവർക്ക് 1501 ഡോളറും ട്രോഫിയും റണ്ണറപ്പാകുന്നവർക്ക് 751 ഡോളറും ട്രോഫിയും സമ്മാനിക്കും. ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 250 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. ടൂർണമെന്റിനോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടിയുള്ള കായിക മത്സരങ്ങളും നടക്കും. അണ്ടർ 14 സോക്കർ ടൂർണമെന്റും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങൾ കാണാനും ആസ്വദിക്കാനും എത്തുന്നവർക്കായി ഫുഡ്സ്റ്റാളുകൾ, BBQ പാർട്ടി, റാഫിൾ ടിക്കറ്റ് എന്നിവയും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടാം – അഖിൽ : 6474472530, ജോൺസ് : 5483883478



