📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

വാൻകൂവർ ദ്വീപിൽ പ്രളയഭീതി ഒഴിയുന്നു; ജാഗ്രതാ നിർദ്ദേശങ്ങളിൽ ഇളവ്, മൂന്ന് ദിവസത്തിനിടെ രേഖപ്പെടുത്തിയത് 300 മില്ലീമീറ്റർ മഴ

Canada Varthakal by Canada Varthakal
January 13, 2026
in British Columbia
Reading Time: 1 min read
traffic

വാൻകൂവർ: വാൻകൂവർ ദ്വീപിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന അതിശക്തമായ മഴയ്ക്ക് നേരിയ ശമനം. ‘Atmospheric River’ എന്ന പ്രതിഭാസത്തെത്തുടർന്ന് ഏകദേശം 300 മില്ലീമീറ്റർ മഴയാണ് പ്രദേശത്തെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്. മഴയുടെ ശക്തി കുറഞ്ഞതോടെ ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ തീരപ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ അധികൃതർ പിൻവലിച്ചു.

എൻവയോൺമെന്റ് കാനഡയുടെ കണക്കുകൾ പ്രകാരം, ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള മൂന്ന് ദിവസങ്ങളിൽ വാങ്കൂവർ ദ്വീപിലെ കെനഡി ലേക്ക് ഫോറസ്റ്റ്രി സ്റ്റേഷനിൽ 286 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. മേഖലയിലെ ഇരുപതോളം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ 100 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തി. യു‌ക്ലൂലെറ്റിൽ 168 മില്ലീമീറ്ററും സ്ക്വാമിഷിൽ 132 മില്ലീമീറ്ററും മഴ ലഭിച്ചപ്പോൾ, ഭൂഖണ്ഡഭാഗത്തുള്ള പോർട്ട് മെല്ലണിൽ 204 മില്ലീമീറ്റർ മഴയാണ് റിപ്പോർട്ട് ചെയ്തത്.

ADVERTISEMENT

മഴയെത്തുടർന്ന് ഇംഗ്ലിഷ്മാൻ നദി ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നതിനാൽ നേരത്തെ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നാനൈമോ റീജിയണൽ ഡിസ്ട്രിക്ട്, കെമൈനസ് ബ്രിഡ്ജ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിലവിൽ ജലനിരപ്പ് അപകടകരമായ നിലയിൽ നിന്നും താഴ്ന്ന സാഹചര്യത്തിൽ ബി.സി. റിവർ ഫോർകാസ്റ്റ് സെന്റർ ജാഗ്രതാ നില ‘ഹൈ സ്ട്രീം ഫ്ലോ അഡ്വൈസറി’ (High Streamflow Advisory) എന്ന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ADVERTISEMENT

നിലവിൽ ഒഴിപ്പിക്കൽ ഉത്തരവുകൾ പിൻവലിച്ചത് ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. എങ്കിലും നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. മെട്രോ വാങ്കൂവർ, ലോവർ മെയിൻലാൻഡ് എന്നിവിടങ്ങളിൽ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഒഴിവായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Flood threat eases on Vancouver Island; Warnings eased, 300 mm of rain recorded in three days
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വാൻകൂവർ വഴി അമേരിക്കയിലേക്ക് കില്ലർ മയക്കുമരുന്ന്; കാനഡയിൽ വലവിരിച്ച് യു.എസ് സുരക്ഷാ ഏജൻസികൾ
British Columbia

വാൻകൂവർ വഴി അമേരിക്കയിലേക്ക് കില്ലർ മയക്കുമരുന്ന്; കാനഡയിൽ വലവിരിച്ച് യു.എസ് സുരക്ഷാ ഏജൻസികൾ

by Canada Varthakal
May 20, 2026
വിദ്യാർത്ഥിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം:അധ്യാപികയുടെ ലൈസൻസ് 15 വർഷത്തേക്ക് റദ്ദാക്കി
British Columbia

വിദ്യാർത്ഥിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം:അധ്യാപികയുടെ ലൈസൻസ് 15 വർഷത്തേക്ക് റദ്ദാക്കി

by Canada Varthakal
May 19, 2026
വീടിന്റെ പോർച്ചിൽ കരടി, രക്ഷപ്പെടാൻ നോക്കവേ അപ്രതീക്ഷിത ആക്രമണം; വാൻകൂവറിൽ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
British Columbia

വീടിന്റെ പോർച്ചിൽ കരടി, രക്ഷപ്പെടാൻ നോക്കവേ അപ്രതീക്ഷിത ആക്രമണം; വാൻകൂവറിൽ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.