മോൺട്രിയൽ: മോൺട്രിയൽ വിമാനത്താവള ടെർമിനലിലെ പെയിന്റിംഗ് ജോലികളെ തുടർന്നുണ്ടായ രൂക്ഷമായ ഗന്ധം കാരണം പിയറി എലിയറ്റ് ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള അമേരിക്കൻ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (USCBP) മേഖലയിലായിരുന്നു സംഭവം.

വാർണിഷിന്റെയും പെയിന്റിന്റെയും കടുത്ത ഗന്ധം പരന്നതിനെ തുടർന്ന് യു.എസ്. കസ്റ്റംസ് വിഭാഗം താൽക്കാലികമായി പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി അവിടെയുണ്ടായിരുന്ന യാത്രക്കാരോട് പ്രദേശം ഉടനടി വിട്ടുപോകാൻ അധികൃതർ നിർദേശിച്ചു. തുടർന്ന് അമേരിക്കയിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയോ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയോ ചെയ്തു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സും ആംബുലൻസും വിമാനത്താവളത്തിലെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന യാത്രക്കാർക്ക് എയർപോർട്ട് അധികൃതർ കുടിവെള്ളം വിതരണം ചെയ്തു.
ഉച്ചയ്ക്ക് 11:15-ഓടെ യു.എസ്. കസ്റ്റംസിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. പരന്ന ഗന്ധം അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്കൊന്നും കാരണമാകില്ലെന്ന് എയർപോർട്ട് മാനേജ്‌മെന്റ് (ADM) വ്യക്തമാക്കി. എന്നിരുന്നാലും സർവീസുകളിൽ ഇനിയും വൈകൽ പ്രതീക്ഷിക്കാമെന്നും, യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിച്ച പുറപ്പെടും മുൻപ് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Flights to U.S. cancelled after painting causes ‘odour’ at Montreal airport





