താപനില പെട്ടെന്ന് കുറയുന്നതിനാൽ അപകടകരമായ മഴക്കും മഞ്ഞു വീഴ്ചക്കും സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകുന്നു
ഒട്ടാവയിൽ തീവ്ര ഫ്ലാഷ് ഫ്രീസ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. താപനില പെട്ടെന്ന് കുറയുന്നതിനാൽ മഴയും അയഞ്ഞ മഞ്ഞും (സ്ലഷ്) അപകടകരമായ മഞ്ഞുപാളികളായി മാറുമെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു. റോഡുകൾ, നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞുപാളികൾ രൂപപ്പെടുമെന്നും, നടക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
ദിവസം നനഞ്ഞതും മൂടൽമഞ്ഞുള്ളതുമായി തുടങ്ങും. രാവിലെയുള്ള മഴ ഉച്ചയ്ക്ക് ശേഷം മഞ്ഞായി മാറും. താപനില 2 ഡിഗ്രി സെൽഷ്യസിൽ നിന്ന് -1 ഡിഗ്രി സെൽഷ്യസിലേക്ക് കുറയും. രാത്രിയോടെ താപനില -8 ഡിഗ്രി സെൽഷ്യസ് വരെ താഴും. കാറ്റിന്റെ തണുപ്പുൾപ്പെടെ (വിൻഡ് ചിൽ) താപനില -17 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടും. അർധരാത്രിക്ക് മുമ്പായി 2 മുതൽ 4 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്യുമെന്നാണ് പ്രവചനം.






