കാനഡയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 2025-ൽ തിരിച്ചടിയായി സ്റ്റഡി പെർമിറ്റ് നിരസിക്കപ്പെടാനുള്ള നിരക്ക് ഗണ്യമായി വർധിച്ചു. അപേക്ഷകർ വരുത്തുന്ന പൊതുവായ അബദ്ധങ്ങളാണ് പലപ്പോഴും ഈ നിരസിക്കലിന് പിന്നിൽ. സ്റ്റഡി പെർമിറ്റ് നിരസിക്കപ്പെടാനുള്ള പ്രധാനപ്പെട്ട അഞ്ച് കാരണങ്ങളും, അപേക്ഷ ശക്തിപ്പെടുത്താനും നിരസിക്കൽ ഒഴിവാക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിശോധിക്കാം.
- സാമ്പത്തിക ഭദ്രതയുടെ കുറവ് (Insufficient Funds)
പഠനകാലയളവിലെ ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, യാത്രാച്ചെലവ് എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക ശേഷി നിങ്ങൾക്കുണ്ടെന്ന് ഇമിഗ്രേഷൻ ഓഫീസറെ ബോധ്യപ്പെടുത്താൻ സാധിക്കണം. ആവശ്യമായ ഫണ്ട് കൈവശം ഇല്ലാതിരിക്കുക, അല്ലെങ്കിൽ ഫണ്ടിൻ്റെ കൃത്യമായ തെളിവുകൾ നൽകാതിരിക്കുക എന്നിവ നിങ്ങളുടെ സ്റ്റഡി പെർമിറ്റ് നിരസിക്കപ്പെടാനുള്ള കാരണമാകും. 2025 സെപ്റ്റംബർ 1 മുതൽ കാനഡ സാമ്പത്തിക ഭദ്രതയുടെ (Proof of Funds) മാനദണ്ഡങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
ട്യൂഷൻ ഫീസ്, യാത്രാച്ചെലവ് എന്നിവയ്ക്ക് പുറമെ, കാനഡ സർക്കാർ നിശ്ചയിച്ചിട്ടുള്ള വാർഷിക ജീവിതച്ചെലവിനുള്ള ഫണ്ട് നിങ്ങളുടെ അക്കൗണ്ടിൽ ഉണ്ടെന്ന് ഉറപ്പാക്കുക. മാതാപിതാക്കളുടെ ശമ്പള വിവരങ്ങൾ, ബാങ്ക് അക്കൗണ്ടിൻ്റെ കഴിഞ്ഞ മാസങ്ങളിലെ ചരിത്രം, ഗാരണ്ടീഡ് ഇൻവെസ്റ്റ്മെൻ്റ് സർട്ടിഫിക്കറ്റ് (GIC) എന്നിവ സമർപ്പിക്കുന്നത് അപേക്ഷയ്ക്ക് ബലം നൽകും.
- തെറ്റായ വിവരങ്ങൾ (Misrepresentation)
അപേക്ഷയിൽ തെറ്റായതോ, വഴിതെറ്റിക്കുന്നതോ, വ്യാജമായതോ ആയ വിവരങ്ങൾ നൽകുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇതിനെ ഇമിഗ്രേഷൻ അധികൃതർ വഞ്ചനയായി (Fraud) കണക്കാക്കും. വ്യാജ ലെറ്റർ ഓഫ് അക്സെപ്റ്റൻസ് (LOA), തെറ്റായ ബാങ്ക് സ്റ്റേറ്റ്മെൻ്റുകൾ നൽകുക, ക്രിമിനൽ റെക്കോർഡ് പോലുള്ള പ്രധാന വിവരങ്ങൾ മറച്ചുവെക്കുക. പ്രതിനിധികളിലൂടെ (Consultants) അബദ്ധത്തിൽ സംഭവിക്കുന്ന ചെറിയ തെറ്റുകൾ പോലും മിസ് റെപ്രസെൻ്റേഷനായി കണക്കാക്കാം.
അപേക്ഷിക്കുമ്പോൾ എല്ലാ വിവരങ്ങളും സത്യസന്ധവും സുതാര്യവും ആയിരിക്കണം. നൽകുന്ന തീയതികൾ, രേഖകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ കൃത്യമാണെന്ന് പലതവണ ഉറപ്പാക്കുക. മുൻപ് വിസ നിരസിക്കൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മറച്ചുവെക്കാതെ കൃത്യമായ വിശദീകരണം നൽകുക. അബദ്ധത്തിൽ തെറ്റ് പറ്റിയെങ്കിൽ ഉടൻ തന്നെ IRCC വെബ്ഫോം വഴി തിരുത്തുക.
- താൽക്കാലിക താമസക്കാരനെന്ന ബോധ്യം നൽകുന്നതിൽ പരാജയം (Failure to prove temporary resident intent)
പഠനം പൂർത്തിയാക്കിയ ശേഷം നിങ്ങൾ കാനഡ വിട്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകുമെന്ന് ഇമിഗ്രേഷൻ ഓഫീസറെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പഠനം കഴിഞ്ഞാലും കാനഡയിൽ സ്ഥിരമായി തങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന തോന്നൽ അപേക്ഷ നൽകുന്നത്. സ്വന്തം രാജ്യവുമായി ശക്തമായ ബന്ധങ്ങളില്ലെന്ന് ഓഫീസർക്ക് തോന്നുക.
സ്വന്തം രാജ്യവുമായി നിങ്ങൾക്ക് ശക്തമായ ബന്ധങ്ങളുണ്ടെന്ന് തെളിയിക്കുക അത്യാവശ്യമാണ്. ഇതിനായി സ്വദേശത്ത് ആശ്രിതരായ കുടുംബാംഗങ്ങൾ (മാതാപിതാക്കൾ, ഭാര്യ/ഭർത്താവ്, കുട്ടികൾ) ഉണ്ടെന്ന് കാണിക്കുക. സ്വന്തമായി വീടോ മറ്റ് സ്വത്തുക്കളോ ഉണ്ടെന്ന് തെളിയിക്കുക. പഠനം കഴിഞ്ഞാൽ തിരികെ പ്രവേശിക്കാനായി സ്വന്തം രാജ്യത്ത് ജോലി വാഗ്ദാനം (Job offer) ലഭിച്ചിട്ടുണ്ടെങ്കിൽ അത് സമർപ്പിക്കുക.
പഠനശേഷം പെർമനെൻ്റ് റെസിഡൻസിക്ക് (PR) ശ്രമിക്കാൻ നിങ്ങൾക്ക് നിയമപരമായി അവകാശമുണ്ട്. ഇതിനെ ‘ഡ്യുവൽ ഇൻ്റൻ്റ്’ (Dual Intent) എന്ന് പറയും. എന്നാൽ അപ്പോഴും, സ്റ്റഡി പെർമിറ്റിൻ്റെ കാലാവധി കഴിയുമ്പോൾ രാജ്യം വിടാൻ തയ്യാറാണെന്ന് തെളിയിക്കേണ്ടതുണ്ട്.
- ആവശ്യമായ രേഖകളുടെ കുറവ് (Missing Documentation)
സ്റ്റഡി പെർമിറ്റ് അപേക്ഷയിൽ നിർബന്ധമായും സമർപ്പിക്കേണ്ട പ്രാഥമിക രേഖകളോ, വ്യക്തിപരമായ സാഹചര്യങ്ങൾക്കനുസരിച്ച് വേണ്ടുന്ന മറ്റ് അനുബന്ധ രേഖകളോ നൽകാതിരിക്കുന്നത് അപേക്ഷ നിരസിക്കപ്പെടാൻ കാരണമാകും. ഡെസിഗ്‌നേറ്റഡ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂഷൻ്റ് (DLI) നൽകിയ LOA, യാത്രാ രേഖകൾ, ഫണ്ട് തെളിവുകൾ, പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (PAL/TAL) എന്നിവയടക്കമുള്ള പ്രധാന രേഖകൾ വിട്ടുപോകുന്നത് പ്രശ്നമാണ്.
അതുകൊണ്ട് IRCC-യുടെ ചെക്ക്‌ലിസ്റ്റ് അനുസരിച്ച്, ആവശ്യമായ എല്ലാ രേഖകളും (പാസ്പോർട്ട്, ഫോട്ടോ, മെഡിക്കൽ എക്സാം റിപ്പോർട്ട്, പോലീസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ) കൃത്യമായി ഉൾപ്പെടുത്തി ‘പൂർണ്ണമായ’ അപേക്ഷ സമർപ്പിക്കുക.
- പഠനത്തിൻ്റെ ലക്ഷ്യത്തിലുള്ള അവ്യക്തത (Unclear purpose of visit)
കാനഡയിൽ പഠനം തന്നെയാണ് നിങ്ങളുടെ പ്രാഥമിക ലക്ഷ്യം എന്ന് ഓഫീസറെ ബോധ്യപ്പെടുത്തണം. ജോലിയോ മറ്റ് കാര്യങ്ങളോ ആണ് മുഖ്യ ലക്ഷ്യമെന്ന് തോന്നിയാൽ അപേക്ഷ നിരസിക്കപ്പെടാം. അപേക്ഷകൻ്റെ മുൻപുള്ള അക്കാദമിക് പശ്ചാത്തലവും ജോലിയും ആയി ബന്ധമില്ലാത്ത കോഴ്സ് തിരഞ്ഞെടുക്കുക (ഉദാഹരണത്തിന്, എഞ്ചിനീയറിംഗ് പഠിച്ച ശേഷം ഫൈൻ ആർട്‌സിന് അപേക്ഷിക്കുന്നത്). നിലവിലെ യോഗ്യതയേക്കാൾ താഴ്ന്ന കോഴ്സുകൾക്ക് അപേക്ഷിക്കുമ്പോൾ മതിയായ വിശദീകരണം ഇല്ലാതിരിക്കുക എന്നതാണ് പ്രധാനപ്രശ്നം.
ഒരു ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ (SOP – Statement of Purpose) അഥവാ വിശദീകരണ കത്ത് അപേക്ഷയോടൊപ്പം സമർപ്പിക്കുന്നതോടെ പ്രശ്നം പരിഹരിക്കാം. ഈ കത്തിൽ നിങ്ങളുടെ അക്കാദമിക് ലക്ഷ്യങ്ങൾ, കാനഡയിൽ പഠിക്കാനുള്ള കാരണം, ഈ കോഴ്സ് നിങ്ങളുടെ ഭാവി കരിയറിന് എങ്ങനെ ഗുണം ചെയ്യും എന്നിവ വ്യക്തമാക്കണം. മുൻപുള്ള കരിയർ പാത്തിൽ നിന്ന് മാറ്റമുണ്ടെങ്കിൽ അത് എന്തുകൊണ്ടാണെന്നും വിശദീകരിക്കുക.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Five reasons behind study permit refusals and how to avoid them



