വെയ്ൻഫ്ലീറ്റ്: നയാഗ്രയിലെ വെയ്ൻഫ്ലീറ്റിൽ (Wainfleet) ബുധനാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഫോർക്സ് റോഡിലെ (Forks Road) ഒരു കെട്ടിടത്തിലാണ് പുലർച്ചെ 12:30 ഓടെ അഗ്നിബാധയുണ്ടായത്. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുമ്പോൾ നയാഗ്ര റീജിയണൽ പോലീസ് പ്രദേശം സുരക്ഷിതമാക്കി.
സ്ഥലത്തുനിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു. തീപിടിച്ച കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരകളുടെ വ്യക്തി വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താനായി നയാഗ്ര റീജിയണൽ പോലീസും നയാഗ്ര ഫയർ സർവീസസ് ഇൻവെസ്റ്റിഗേറ്റർമാരും സ്ഥലത്ത് പരിശോധന നടത്തുകയാണ്. തീപിടിത്തത്തിൽ ദുരൂഹതയുണ്ടോ എന്നതിനെക്കുറിച്ച് അധികൃതർ നിലവിൽ പ്രതികരിച്ചിട്ടില്ല.അന്വേഷണം തുടരുന്നതിനാൽ യങ്‌സ് റോഡ് നോർത്തിനും മൊറോഗ് റോഡിനും ഇടയിലുള്ള ഫോർക്സ് റോഡ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
Fire in Wainfleet: One dead; one seriously injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






