ക്യൂബെക്കിലെ Bolton-Est-ലുള്ള പോളിറിയോ എന്ന രാസ നിർമാണ കമ്പനിയിൽ തീപിടുത്തം നടന്നു. സംഭവത്തെ തുടർന്ന് മിസിസ്‌ക്വോയ് റോഡ് (റൂട്ട് 245) അടച്ചിട്ടുണ്ട്. തീയണക്കാൻ ശ്രമിക്കുന്നതിനിടെ രസമാലിന്യം പരക്കുന്നത് ശ്രദ്ധയിൽ പെട്ടത്തോടെ, സമീപത്തെ ജലാശയങ്ങളിലേക്ക് മാലിന്യം എത്താതിരിക്കാൻ അഗ്നിശമന സേന പ്രത്യേക തടയണകൾ സ്ഥാപിച്ചു.
കമ്പനിയുടെ “ആഡിറ്റീവ്‌സ് പ്ലാന്റിൽ” ആണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ക്യൂബെക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അടിയന്തര സംഘമായ ഉർജൻസ്-എൻവിറോണ്മെന്റ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ക്യൂബെക്കിലെ പ്രവിശ്യൽ പോലീസ് (എസ്ക്യു) അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
“ഞങ്ങളുടെ പ്രധാന മുൻഗണന പരിസ്ഥിതി സംരക്ഷണവും സമീപത്തെ ജലാശയങ്ങളിലേക്ക് മാലിന്യം കലരുന്നത് തടയുന്നതുമാണ്. സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണത്തിലാകുന്നതുവരെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്,” എന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിനിധി അറിയിച്ചു. സംഭവത്തിൽ പോളിറിയോ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.



