📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

അമേരിക്കയിൽ കടക്കണമെങ്കിൽ ഇനി വിരലടയാളം നിർബന്ധം; ഗ്രീൻ കാർഡ് ഉടമകൾക്കും നിയന്ത്രണം

Canada Varthakal by Canada Varthakal
December 28, 2025
in World
Reading Time: 1 min read
അമേരിക്കയിൽ കടക്കണമെങ്കിൽ ഇനി വിരലടയാളം നിർബന്ധം; ഗ്രീൻ കാർഡ് ഉടമകൾക്കും നിയന്ത്രണം

image credits by spar and bernstein

വാഷിംഗ്‌ടൺ: അമേരിക്കൻ അതിർത്തികളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമമനുസരിച്ച്, അമേരിക്കയിലേക്ക് പ്രവേശിക്കുന്നവർക്കും പുറത്തുപോകുന്നവർക്കും നിർബന്ധിത ബയോമെട്രിക് സ്ക്രീനിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

വിമാനത്താവളങ്ങൾ, കര അതിർത്തികൾ, തുറമുഖങ്ങൾ തുടങ്ങി എല്ലാ അതിർത്തി കടന്നുപോകലുകൾക്കും ഈ നിബന്ധന ബാധകമായിരിക്കും. യുഎസ് പൗരന്മാരല്ലാത്ത എല്ലാവരെയും ലക്ഷ്യമിട്ടുള്ള ബയോമെട്രിക് നിരീക്ഷണ സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ADVERTISEMENT

നിയമങ്ങൾ കർശനമാക്കുന്നതോടെ ഗ്രീൻ കാർഡ് കൈവശമുള്ളവരും സ്ക്രീനിംഗ് നടപടികൾക്ക് വിധേയരാകേണ്ടി വരും. അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനും വിദേശ യാത്രികരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പുതിയ നിയമങ്ങൾ പ്രകാരം, അമേരിക്കൻ പൗരന്മാരല്ലാത്ത എല്ലാവരുടെയും ഫോട്ടോകൾ അതിർത്തികളിൽ വെച്ച് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർ ശേഖരിക്കും. നേരത്തെ 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 79 വയസ്സിന് മുകളിലുള്ളവർക്കും ഇതിൽ ഇളവുണ്ടായിരുന്നുവെങ്കിലും, ഇനി മുതൽ എല്ലാ പ്രായക്കാർക്കും ഈ പരിശോധന നിർബന്ധമാണ്.

ഫിംഗർ പ്രിന്റുകൾ, ഐറിസ് സ്കാനിംഗ് എന്നിവയും ട്രാവലർ വെരിഫിക്കേഷൻ സർവീസിന്റെ ഭാഗമായി ശേഖരിച്ചേക്കാം. നിലവിലുള്ള ഇമിഗ്രേഷൻ രേഖകളുമായി ഈ വിവരങ്ങൾ ഒത്തുനോക്കിയ ശേഷമായിരിക്കും യാത്ര അനുവദിക്കുക. ഗ്രീൻ കാർഡ് ഉള്ളവർ ഓരോ തവണ അതിർത്തി കടക്കുമ്പോഴും ബയോമെട്രിക് പരിശോധനകൾക്ക് വിധേയരാകണം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കും യാത്രാ ചരിത്രത്തിന്റെ സൂക്ഷ്മ പരിശോധനയ്ക്കും ഇവർ തയ്യാറാകേണ്ടി വരും.

അതിർത്തികളിൽ പരിശോധനയ്ക്കായി കൂടുതൽ സമയം വേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ യാത്രാ രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അവ എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ കരുതണമെന്നും യാത്രക്കാർക്ക് നിർദ്ദേശം നൽകി.

അഫ്ഗാനിസ്ഥാൻ, ഹെയ്തി, ഇറാൻ, സൊമാലിയ, സുഡാൻ, വെനിസ്വേല, യെമൻ തുടങ്ങി 19 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അനുവദിച്ച ഗ്രീൻ കാർഡുകൾ കൂടുതൽ കർശനമായി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുൻപ് ഗ്രീൻ കാർഡുകൾ അനുവദിച്ചപ്പോൾ സ്വീകരിച്ച മാനദണ്ഡങ്ങളിൽ പോരായ്മകൾ ഉണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നടപടി.

ഈ രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡ് ഉടമകൾക്ക് കൂടുതൽ ചോദ്യം ചെയ്യലുകളും കാലതാമസവും നേരിടേണ്ടി വന്നേക്കാം. ദേശീയ സുരക്ഷയും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതുമാണ് തങ്ങളുടെ മുൻഗണനയെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

പരിശോധനകൾക്കായി കൂടുതൽ സമയം മാറ്റിവെക്കണമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ചു. കുടിയേറ്റ വകുപ്പിൽ നിന്നുള്ള അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും താമസസ്ഥലത്തിന്റെ സ്റ്റാറ്റസിനെക്കുറിച്ച് ആശങ്കയുള്ളവർ നിയമോപദേശം തേടണമെന്നും അധികൃതർ അറിയിച്ചു.ബയോമെട്രിക് എൻട്രി-എക്സിറ്റ് സംവിധാനം വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരിക്കും. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ എല്ലാ പ്രവേശന കവാടങ്ങളിലും ഈ സംവിധാനം പൂർണ്ണമായും നടപ്പിലാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Fingerprinting is now mandatory to enter the US; restrictions also apply to green card holders

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

-gunman-nasir
World

സ്വയം യേശുവെന്ന് വിശേഷിപ്പിച്ചു, ഒടുവിൽ വെടിയേറ്റു മരിച്ചു; വൈറ്റ് ഹൗസിനെ ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്

by Canada Varthakal
May 24, 2026
United States and Iran
World

യുറേനിയം ഉപേക്ഷിക്കാൻ ഇറാൻ റെഡി; അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ തൊട്ടരികെ; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

by Canada Varthakal
May 24, 2026
അമേരിക്കയെ നടുക്കി വീണ്ടുമൊരു സുരക്ഷാ വീഴ്ച; വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; വാഷിംഗ്ടണിൽ അതീവ ജാഗ്രത
World

അമേരിക്കയെ നടുക്കി വീണ്ടുമൊരു സുരക്ഷാ വീഴ്ച; വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; വാഷിംഗ്ടണിൽ അതീവ ജാഗ്രത

by Canada Varthakal
May 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.