ന്യൂഡൽഹി: പാൻ (PAN) കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി 26 ദിവസങ്ങൾ മാത്രം. 2025 ഡിസംബർ 31-നകം നിങ്ങളുടെ പാൻ കാർഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കിൽ 2026 ജനുവരി 1 മുതൽ രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധികൾക്ക് വഴി തുറക്കും. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞാൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന കർശന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. പാൻ കാർഡ് നിർജ്ജീവമായാൽ സംഭവിക്കുന്ന കാര്യങ്ങൾ ലളിതമല്ല. ബാങ്ക് ഇടപാടുകൾ പൂർണ്ണമായി തടസ്സപ്പെടും, ആദായ നികുതി റിട്ടേൺ (ITR) ഫയൽ ചെയ്യാനോ നിങ്ങൾക്ക് ലഭിക്കേണ്ട റീഫണ്ടുകൾ നേടാനോ സാധിക്കില്ല. ഒരർത്ഥത്തിൽ, നിയമപരമായ ഒരു സാമ്പത്തിക ഇടപാടും മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾക്ക് കഴിയില്ല എന്നർത്ഥം.
പാൻ കാർഡ് പ്രവർത്തനരഹിതമായാൽ ബാങ്കിംഗ് ഇടപാടുകൾക്ക് പുറമെ മറ്റ് നിക്ഷേപങ്ങളെയും സേവനങ്ങളെയും അത് ബാധിക്കും. നിങ്ങളുടെ കെ.വൈ.സി (KYC) അപ്‌ഡേറ്റ് ചെയ്യപ്പെടാതെ വരികയും മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി (SIP) പോലുള്ള നിക്ഷേപങ്ങൾ ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്യാം. സ്റ്റോക്ക് മാർക്കറ്റിലോ മറ്റ് നിക്ഷേപ പദ്ധതികളിലോ പണം മുടക്കാൻ സാധിക്കുകയില്ല. കൂടാതെ, ബാങ്ക് ഇൻഷുറൻസ്, ലോൺ സേവനങ്ങൾ എന്നിവ തടസ്സപ്പെടാനും സാധ്യതയുണ്ട്. പല കമ്പനികൾക്കും ശമ്പള വിതരണം, പിഎഫ് (PF) തുടങ്ങിയ സേവനങ്ങൾക്ക് സജീവമായ പാൻ കാർഡ് നിർബന്ധമായതിനാൽ, നിങ്ങളുടെ ശമ്പളവും മുടങ്ങാൻ സാധ്യതയുണ്ട്.
പാനും ആധാറും ലിങ്ക് ചെയ്യുന്നതിനായി ആധാർ കേന്ദ്രമോ മറ്റ് ഓഫീസുകളോ സന്ദർശിക്കേണ്ട ആവശ്യമില്ല. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് വെബ്‌സൈറ്റായ www.incometax.gov.in വഴി വീട്ടിലിരുന്ന് തന്നെ ഓൺലൈനായി ലിങ്കിംഗ് പ്രക്രിയ പൂർത്തിയാക്കാം. ലിങ്കിംഗ് സ്റ്റാറ്റസ് ഇതേ വെബ്‌സൈറ്റിലെ “ലിങ്ക് ആധാർ സ്റ്റാറ്റസ്” എന്ന ഓപ്ഷൻ വഴി പരിശോധിക്കാവുന്നതാണ്. ലിങ്കിംഗ് പ്രക്രിയ ആരംഭിക്കുന്നതിന് മുൻപ്, രണ്ട് കാർഡുകളിലെയും പേര്, ജനനത്തീയതി, വിലാസം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ തമ്മിൽ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Countdown has begun! Only 26 days left; Financial services to be stopped for those who do not link Aadhaar-PAN






