പലരും നേരിടുന്ന പ്രശ്നമാണ് വരുമാനം എത്ര കൂടിയാലും സമ്പാദ്യം ഇല്ല എന്നത്. അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷെ അത്തരം ചെലവുകൾ നിയന്ത്രിച്ചാൽ മാത്രമേ കുടുംബ ബജറ്റിനൊപ്പം സമ്പാദ്യവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ഇത്തരം ചെലവുകൾ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള 7 വഴികൾ ഏതൊക്കെയെന്ന് പരിശോധിക്കാം
സാമ്പത്തിക നിലയെ കുറിച്ച് ധാരണയുണ്ടാക്കുക
സാമ്പത്തികമായ പ്രയാസമുണ്ടായിട്ടും ലക്ഷ്വറി സ്റ്റൈലിൽ ജീവിക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകും. സ്വന്തം വരുമാനം, ചെലവ് എന്നിവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കുക. പരിമിതികളെ കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുക. വരവറിഞ്ഞ് ചെലവ് നിയന്ത്രിക്കാൻ ശീലിക്കുക.
ബജറ്റിൽ ഉറച്ചുനിൽക്കുക
കൃത്യമായി ഒരു പ്രതിമാസ ബജറ്റ് ഉണ്ടാക്കുക എന്നതാണ് പ്രധാനകാര്യം. പോലെ പണം ചെലവാക്കുന്നതിന് കണക്കുവെച്ച് അക്കൗണ്ട് കാലിയാകാതെ മുന്നോട്ട് പോകാൻ ഇത് സഹായിക്കും. ഏതെങ്കിലും ആഘോഷത്തിന് പോകുമ്പോളോ ഓൺലൈൻ ഓഫറുകൾ കണ്ട് സാധനങ്ങൾ വാങ്ങിയോ മാസാമാസം കൂടുതൽ പണം ചെലവാക്കുന്നതിൽ നിന്ന് ഇത് നിങ്ങളെ തടയും. സാമ്പത്തിക ഇടപാടുകൾക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടാകാൻ ബജറ്റ് സഹായിക്കും
ഷോപ്പിങ് ഫ്രീ ടൈമിൽ മാത്രം
ജോലി തിരക്കിനിടയിലോ, ഒട്ടും സൗകര്യപ്രദമല്ലാത്തതോ ആയ സമയത്താണോ നിങ്ങൾ ഷോപ്പിങിന് പോകാതിരിക്കുക. ഫ്രീ ടൈമിൽ, മനസ് ശാന്തമായിരിക്കുമ്പോൾ മാത്രം ഷോപ്പിങിന് പോവുക. നന്നായി ആലോചിച്ച് ബുദ്ധിപൂർവം പണം ഉപയോഗിക്കുക. ഉദാഹരണത്തിന് ഒരേ വിഭാഗത്തിൽ പെട്ട ഒരു ക്വാളിറ്റിയുള്ള രണ്ട് ബ്രാൻഡുകൾ. ഒന്നിന് വലിയ വിലയും മറ്റൊന്നിന് ന്യായമായ വിലയും. തിരക്കു പിടിച്ച സമയത്താണ് നിങ്ങൾ ഷോപ്പിങിന് പോകുന്നതെങ്കിൽ ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്ത് വാങ്ങാൻ സാധിക്കില്ല.
ആവശ്യമില്ലാത്ത ഷോപ്പിങ് ആപ്പുകൾ ഒഴിവാക്കുക
പുതിയ വസ്ത്രം വാങ്ങേണ്ട ആവശ്യമില്ലായിരിക്കും. എന്നാലും ഷോപ്പിങ് ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷൻ വരുമ്പോൾ അത് വാങ്ങാൻ തോന്നുന്നുണ്ടോ എങ്കിൽ ആപ്പ് ഇപ്പോൾ തന്നെ ഫോണിൽ നിന്ന് ഒഴിവാക്കൂ..സാധനം വാങ്ങുന്നത് അത്യാവശ്യമായി വരുമ്പോൾ മാത്രം ആപ്പുകൾ ഉപയോഗിച്ച് താരതമ്യം ചെയ്ത് അവ വാങ്ങാം.അല്ലാത്തപ്പോൾ ആപ്പിന്റെ ആവശ്യമില്ല
സ്മാർട്ട് ഷോപ്പിങ്
നിത്യോപയോഗ സാധനങ്ങൾ പരമാവധി ഡിസ്കൗണ്ടിൽ വാങ്ങാൻ ശ്രമിക്കുക. കുറഞ്ഞ വിലയ്ക്ക് ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഷോപ്പുകൾ കണ്ടെത്തുക. ആപ്പുകൾ ഉപയോഗിച്ച് വില താരതമ്യം ചെയ്ത് ഉൽപ്പന്നങ്ങൾ വാങ്ങാം. ഓഫറുകൾ ഉള്ള ദിവസം കണ്ടെത്തി ആ ദിവസം ഷോപ്പിങ് നടത്താൻ ശ്രമിക്കുക
സേവിംഗ്സ് ഉറപ്പാക്കുക
ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി എല്ലാ മാസവും കുറച്ച് പണം ആ അക്കൗണ്ടിലേക്ക് മാറ്റുക, ഡെബിറ്റ് കാർഡ്,നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ ഈ അക്കൗണ്ടിനുണ്ടാകരുത്. ഇത് സ്വീപ്പ് ഇൻ അക്കൗണ്ടായിരിക്കണം. സേവിങ്സ് അക്കൗണ്ടിൻറെ ലിക്വിഡിറ്റിയും ഫിക്സഡ് ഡെപോസിറ്റിന്റെ പലിശയും ലഭിക്കുന്നതാണ് സ്വീപ്പ് ഇൻ അക്കൗണ്ടുകൾ.



