📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഫസ്റ്റ് നേഷൻസ് ശിശുക്ഷേമ പരിഷ്കരണം: 35.5 ബില്യൺ ഡോളറിന്റെ പുതിയ പദ്ധതിയുമായി ഫെഡറൽ സർക്കാർ

Canada Varthakal by Canada Varthakal
December 22, 2025
in Canada
Reading Time: 1 min read
Indigenous Services Minister Mandy

ഒട്ടാവ: കാനഡയിലെ ഫസ്റ്റ് നേഷൻസ് വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി 35.5 ബില്യൺ ഡോളറിന്റെ പുതിയ പരിഷ്കരണ പദ്ധതി പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. കുട്ടികളെ അവരുടെ സ്വന്തം കമ്മ്യൂണിറ്റികളുമായും സംസ്‌കാരവുമായും കുടുംബങ്ങളുമായും ചേർത്തുനിർത്തുന്ന രീതിയിലുള്ള സമഗ്രമായ മാറ്റങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്.

മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാർ മുന്നോട്ടുവെച്ച 47.8 ബില്യൺ ഡോളറിന്റെ പദ്ധതിയേക്കാൾ തുക കുറവാണെങ്കിലും, ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക സുരക്ഷയാണ് പുതിയ നീക്കത്തിന്റെ പ്രത്യേകത. പ്രാഥമിക ഫണ്ട് ചിലവഴിച്ച ശേഷം, 2033-34 സാമ്പത്തിക വർഷം മുതൽ പ്രതിവർഷം 4.4 ബില്യൺ ഡോളർ വീതം അധികമായി നൽകുമെന്ന വാഗ്ദാനവും പുതിയ പദ്ധതിയിലുണ്ട്. ഇതുവഴി ഭരണകൂട മാറ്റങ്ങൾ പദ്ധതിയെ ബാധിക്കില്ലെന്നും സർക്കാർ ഉറപ്പുനൽകി.

ADVERTISEMENT

കനേഡിയൻ ഹ്യൂമൻ റൈറ്റ്സ് ട്രൈബ്യൂണലിൽ സമർപ്പിക്കാനിരിക്കുന്ന ഈ റിപ്പോർട്ടിനെക്കുറിച്ച് തദ്ദേശീയ സേവന മന്ത്രി മാൻഡി ഗൾ-മാസ്റ്റി ആണ് ഔദ്യോഗികമായി വിശദീകരണങ്ങൾ നൽകിയത്. ഫസ്റ്റ് നേഷൻസ് കുട്ടികൾക്ക് അവരുടെ ഭാഷയും സ്വത്വവും നിലനിർത്തിക്കൊണ്ട് സ്വന്തം നാട്ടിൽ വളരാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സർക്കാരിന്റെ പദ്ധതിക്ക് ബദലായി നാഷണൽ ചിൽഡ്രൻസ് ചീഫ് കമ്മീഷൻ മറ്റൊരു നിർദ്ദേശവും ട്രൈബ്യൂണലിന് മുന്നിൽ വെച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കണമെങ്കിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകദേശം 50 ബില്യൺ ഡോളറെങ്കിലും ആവശ്യമാണെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഇത് സർക്കാർ ഇപ്പോൾ വാഗ്ദാനം ചെയ്ത തുകയേക്കാൾ വളരെ കൂടുതലാണ്. നേരത്തെ ട്രൂഡോ സർക്കാർ മുന്നോട്ടുവെച്ച 47.8 ബില്യൺ ഡോളറിന്റെ പദ്ധതി ഈ നേതാക്കൾ തള്ളിക്കളയാൻ പ്രധാന കാരണം, ആ തുക കൃത്യമായി ലഭിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടായിരുന്നു. എല്ലാ വർഷവും പരിശോധനകൾക്ക് വിധേയമായി മാത്രമേ പണം അനുവദിക്കൂ എന്ന നിബന്ധന കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന് ഇവർ ആശങ്കപ്പെടുന്നു. അതുകൊണ്ട് തന്നെ, തടസ്സമില്ലാതെ ലഭിക്കുന്ന വലിയൊരു തുകയാണ് ഇവർ ഇപ്പോൾ ആവശ്യപ്പെടുന്നത്.

ഫസ്റ്റ് നേഷൻസ് വിഭാഗത്തിലെ കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള സഹായധനം നൽകുന്നതിൽ കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നുണ്ടെന്ന് മുൻപ് ഹ്യൂമൻ റൈറ്റ്സ് ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. ഈ വിവേചനം അവസാനിപ്പിക്കാനാണ് ഇപ്പോൾ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. ഓരോ ഗോത്ര വിഭാഗത്തിന്റെയും പ്രത്യേക സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി പദ്ധതികൾ നടപ്പിലാക്കാൻ പുതിയ നിർദ്ദേശത്തിൽ അനുവാദമുണ്ട്. എല്ലാ സ്ഥലങ്ങളിലും ഒരേ നിയമം അടിച്ചേൽപ്പിക്കുന്നതിന് പകരം, അതാത് പ്രദേശത്തെ സൗകര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ ഏഴ് മേഖലകൾ ഇത്തരത്തിൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം അറിയിച്ചിട്ടുണ്ട്.

2026 സെപ്റ്റംബറോടെ എല്ലാ പ്രാദേശിക കരാറുകളും പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിവേചനത്തിന് അറുതി വരുത്തി കുട്ടികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ എല്ലാ വിഭാഗങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് മന്ത്രി മാൻഡി ഗൾ-മാസ്റ്റി കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

First Nations child welfare reform: Federal government unveils new $35.5 billion plan

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Attachment Details canada-international-students
Canada

ഒന്റാറിയോയിലെ കോളേജുകളിൽ വിദേശ വിദ്യാർത്ഥികളെത്തുന്നില്ല; വൻ സാമ്പത്തിക പ്രതിസന്ധി, കണക്കുകൾ പുറത്ത്

by Canada Varthakal
May 25, 2026
Halifax police
Canada

ഹാലിഫാക്സിനെ നടുക്കി നവജാത ശിശുവിന്റെ മരണം, മൃതദേഹം വനപ്രദേശത്ത്; രണ്ട് ഇന്ത്യൻ വംശജർ കസ്റ്റഡിയിൽ

by Canada Varthakal
May 25, 2026
ബ്ലൂ ലൈസൻസ് പ്ലേറ്റ് രേഖകൾ പുറത്തുവിടില്ല; വിവരവകാശ ഉത്തരവിനെതിരെ ഫോർഡ് സർക്കാർ കോടതിയിലേക്ക്
Canada

ബ്ലൂ ലൈസൻസ് പ്ലേറ്റ് രേഖകൾ പുറത്തുവിടില്ല; വിവരവകാശ ഉത്തരവിനെതിരെ ഫോർഡ് സർക്കാർ കോടതിയിലേക്ക്

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.