ജയ്പുർ: പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയ രാജസ്ഥാനിലെ ജയ്പുരിൽ നടന്ന വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി 11.30-ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. 30 വയസ്സായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഹർഷിലിനെ പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. കാർ അമിതവേഗതയിലായിരുന്നോ അതോ മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിച്ചതാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
അഭിനയരംഗത്തും മോഡലിങ് മേഖലയിലും സജീവമായിരുന്ന ഹർഷിൽ ‘ക്രൈം നെക്സ്റ്റ് ഡോർ’ എന്ന വെബ് സീരീസിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നിരവധി രാജസ്ഥാനി സംഗീത വീഡിയോകളിൽ വേഷമിട്ട അവർ മുൻപ് വാർത്താ ചാനലുകളിൽ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Famous actress Harshil Kalia dies in a car accident



