മോൺട്രിയലിൽ 18 വയസ്സുകാരനായ ഇമ്മാനുവൽ ഡയഫൗക്കയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് അന്വേഷണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം ശനിയാഴ്ച രംഗത്തെത്തി. ജനുവരിയിൽ ഡോളർഡ്-ഡെസ് ഓർമ്മിയക്സിൽ വെച്ച് നെറ്റിയിൽ വെടിയേറ്റ് മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
മുൻ കാമുകിയുമായുള്ള വഴക്കിനെ തുടർന്ന് മനംനൊന്താണ് ഡയഫൗക്ക ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഡയഫൗക്കയുടെ കുടുംബം അത് വിശ്വസിക്കാൻ തയ്യാറല്ല. SPVM ഹാജരാക്കിയ തെളിവുകൾ ഒത്തുനോക്കാൻ പറ്റുന്നില്ലെന്നും ആ യുവാവ് ഒരിക്കലും വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.
മരണത്തിന് തൊട്ട്മുൻപ് ഡയഫൗക്ക എടുത്തതെന്ന് പറയപ്പെടുന്ന വീഡിയോ പോലീസ് കുടുബത്തിനെ കാണിച്ചിരുന്നു. ഒരു നിഴൽ പോലെ നിലത്തേക്ക് എന്തോ വീഴുന്നതായി മാത്രമേ വീഡിയോയിൽ കണ്ടിട്ടുള്ളുവെന്നാണ് ഡയഫൗക്കയുടെ കുടുംബം പറയുന്നത്. എന്നാൽ ബോഡി മറവ് ചെയ്യുമ്പോഴാണ് നെറ്റിയിൽ വെടിയേറ്റതായി അവർ കണ്ടെത്തിയത്. അത് കൊണ്ടാണ് ഇത് ആത്മഹത്യ അല്ലെന്നും, സംഭവം വീണ്ടും അനേഷ്വിക്കണമെന്ന് പറഞ്ഞെതെന്നും കുടുംബം വ്യക്തമാക്കിയത്.
ഡയഫൗക്കക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്ന് കുടുംബം ചോദിക്കുന്നു. കേസ് വളരെ പെട്ടെന്ന് അവസാനിപ്പിച്ചുവെന്ന് ഇമ്മാനുവേലിന്റെ സഹോദരി ഹെലീന ഡയഫൗക്ക പറയുന്നു. അദ്ദേഹത്തിന്റെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥർ സ്ഥാനമൊഴിയണമെന്നും കുടുംബം വ്യക്തമാക്കി. പോലീസ് അന്വേഷണത്തോടൊപ്പം എല്ലാ തെളിവുകളും പുനഃപരിശോധിക്കുന്ന ഒരു പുതിയ ഇൻക്വസ്റ്റ് വേണമെന്ന് കുടുംബം പറഞ്ഞു.






