ഒട്ടാവ: കാനഡയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും ശൈത്യതരംഗവും തുടരുന്നതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്കൻ ഒന്റാറിയോയിലെ വിൻഡ്‌സർ മേഖലയിലും ഗ്രേറ്റർ ടൊറന്റോ ഏരിയയിലും വൈകുന്നേരം വരെ Freezing rain സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ടൊറന്റോയ്ക്ക് വടക്കുള്ള ചില പ്രദേശങ്ങളിൽ ഐസ് പെല്ലറ്റുകളും 5 മുതൽ 12 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും ഉണ്ടായേക്കാമെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു.
കൂടാതെ, സൂ സെന്റ് മേരി മുതൽ തണ്ടർ ബേ വരെയുള്ള വടക്കൻ പ്രദേശങ്ങളിൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. പടിഞ്ഞാറൻ കാനഡയിലെ ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, യുകോൺ എന്നിവയുടെ വടക്കൻ ഭാഗങ്ങളിൽ അതിശൈത്യം അനുഭവപ്പെടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ശീതക്കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്. ലാബ്രഡോറിന്റെ കിഴക്കൻ തീരങ്ങളിൽ 60 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും കനത്ത കാറ്റിനും സാധ്യതയുണ്ട്. കനത്ത കാലാവസ്ഥയെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ വരെ ഏകദേശം 5,300 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി ന്യൂഫൗണ്ട്‌ലാൻഡ് പവർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Extreme cold wave in Canada: Snowfall and heavy fog, warning in these areas



