കാനഡയിലേക്കുള്ള കുടിയേറ്റത്തിന് വഴി തുറക്കുന്ന എക്സ്പ്രസ് എൻട്രി സിസ്റ്റത്തിലൂടെ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകർക്കായി ഇമ്മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വീണ്ടും ഇൻവിറ്റേഷനുകൾ അയച്ചു. 777 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. നവംബർ 25ന് നടന്ന ഡ്രോയിൽ കുറഞ്ഞത് 699 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) നേടിയ അപേക്ഷകരാണ് പരിഗണിക്കപ്പെട്ടത്. 2025 സെപ്റ്റംബർ 06, യൂണിവേഴ്സൽ കോഓർഡിനേറ്റഡ് ടൈം (UTC) 01:16:22 ന് മുൻപ് പ്രൊഫൈൽ സമർപ്പിച്ചവരെയാണ് പരിഗണിച്ചത്. ഈ ഡ്രോയിൽ കട്ട്ഓഫ് സ്കോർ 699 ആയി കുറഞ്ഞത് അപേക്ഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
PNP നോമിനേഷൻ ലഭിക്കുന്നവർക്ക് 600 CRS പോയിന്റുകൾ അധികമായി ലഭിക്കുന്നതിനാൽ, അടിസ്ഥാന ഹ്യൂമൻ കാപിറ്റൽ സ്കോർ 99 പോയിന്റ് മാത്രമുള്ള അപേക്ഷകർക്ക് പോലും ഈ റൗണ്ടിൽ ക്ഷണം ലഭിച്ചു. 2025 ഏപ്രിൽ 14-ന് ശേഷം നടക്കുന്ന ഏറ്റവും വലിയ PNP-നിർദ്ദിഷ്ട എക്സ്പ്രസ് എൻട്രി റൗണ്ടാണിത്. 2026-2028 ഇമിഗ്രേഷൻ പ്ലാൻ പ്രകാരം PNP ക്വാട്ട 66% വർദ്ധിപ്പിച്ചതോടെ, പ്രാദേശിക തൊഴിൽ കമ്പോളത്തിലെ കുറവുകൾ പരിഹരിക്കുന്നതിൽ കനേഡിയൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതായി ഈ ഡ്രോ സൂചന നൽകുന്നു.
സമീപകാലത്തെ രീതികൾ അനുസരിച്ച്, അടുത്ത എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നവംബർ 26-നും 27-നും ഇടയിൽ ഉണ്ടാകാനാണ് സാധ്യത. ഇത് ഫ്രഞ്ച് സംസാരിക്കുന്നവർക്കോ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിനോ (CEC) വേണ്ടിയുള്ള ഡ്രോ ആകാനാണ് സാധ്യത.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Latest Express Entry Draw On Nov 25 Sent 777 PR Invitations



