ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ആരോഗ്യ, സാമൂഹിക സേവന മേഖലയിലെ വിദഗ്ദ്ധർക്ക് ക്ഷണവുമായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഡിസംബർ മാസത്തിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 1,000 പേർക്കാണ് കാനഡയിൽ സ്ഥിരതാമസത്തിന് Permanent Residence – PR) അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചത്.
ആരോഗ്യ, സാമൂഹിക സേവന മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായി നടത്തിയ പ്രത്യേക ‘വിഭാഗാധിഷ്ഠിത’ (Category-based) നറുക്കെടുപ്പായിരുന്നു ഇന്ന് നടന്നത്. ക്ഷണം ലഭിക്കാൻ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 476 കോംപ്രഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ആവശ്യമായിരുന്നു. ഇതിനു മുൻപ് ഡിസംബർ 10-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഡ്രോയിൽ 6,000 പേർക്കും, ഡിസംബർ 8-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഡ്രോയിൽ 1,123 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചിരുന്നു. 2025-ൽ ഇതുവരെ എക്സ്പ്രസ് എൻട്രി വഴി ആകെ 1,06,599 പേർക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ക്ഷണക്കത്തുകൾ (ITA) IRCC വിതരണം ചെയ്തിട്ടുണ്ട്.
കാനഡയിലെ തൊഴിൽ വിപണിയിലെ ആവശ്യകതകൾ നിറവേറ്റുന്നതിനായി പ്രത്യേക തൊഴിൽ വിഭാഗങ്ങളിലെ വിദഗ്ദ്ധർക്ക് മുൻഗണന നൽകുന്ന സമീപനമാണ് IRCC ഇപ്പോൾ സ്വീകരിക്കുന്നത്. ഈ നീക്കം ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് കാനഡയിലേക്ക് കുടിയേറാൻ വലിയ അവസരമാണ് നൽകുന്നത്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada invites healthcare workers in first category-based Express Entry draw of December



