കാനഡയിൽ കുടിയേറാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷനുകൾ (ITA) വിതരണം ചെയ്ത് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ആരോഗ്യ, സാമൂഹ്യ സേവന (Healthcare and social services category) വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്കായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടന്നത്. 2,500 പേർക്കാണ് ക്ഷണം ലഭിച്ചത്. 472 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) നേടിയ അപേക്ഷകരാണ് പരിഗണിക്കപ്പെട്ടത്. 2025 മെയ് 12, യൂണിവേഴ്സൽ കോഓർഡിനേറ്റഡ് ടൈം (UTC) 11:17 p.m. ന് മുൻപ് പ്രൊഫൈൽ സമർപ്പിച്ചവരെയാണ് പരിഗണിച്ചത്.
2025-ൽ IRCC നടത്തുന്ന അഞ്ചാമത്തെ ആരോഗ്യ, സാമൂഹ്യ സേവന വിഭാഗം ഡ്രോ ആണിത്. ഇതിലൂടെ ഈ വർഷം ഇതുവരെ ഈ വിഭാഗത്തിൽ മാത്രം ഏകദേശം 10,000-ത്തോളം ഇൻവിറ്റേഷനുകളാണ് (ITAs) വിതരണം ചെയ്തത്. എക്സ്പ്രസ് എൻട്രിയിലെ ഏതൊരു വിഭാഗത്തേക്കാളും ഉയർന്ന മൂന്നാമത്തെ ITAs എണ്ണമാണിത്.
ഒക്ടോബറിലെ നാലാമത്തെ ഡ്രോയാണിത്. ഒക്ടോബർ 14-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), ഒക്ടോബർ 6-ന് നടന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, ഒക്ടോബർ 1-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഡ്രോകൾക്ക് പിന്നാലെയാണ് ഇന്ന് പുതിയ ഡ്രോ നടന്നത്.
ഈ വർഷം ഇതുവരെ എക്സ്പ്രസ് എൻട്രി വഴി ആകെ 73,183 ITAs ആണ് IRCC അയച്ചത്. ഈ വർഷം ഫ്രഞ്ച് ഭാഷാ പ്രാവീണ്യം (30,000), കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (21,850) എന്നീ വിഭാഗങ്ങളിലാണ് ഏറ്റവുമധികം ക്ഷണക്കത്തുകൾ നൽകിയിട്ടുള്ളത്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
IRCC invites thousands of healthcare professionals in Express Entry draw



