ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കുന്നവർ ദിവസവും കുറച്ച് സമയം എങ്കിലും വ്യായാമത്തിന് മാറ്റിവയ്ക്കാറുണ്ട്. ചെറുനടത്തം, ഡാൻസ്, യോഗ, അല്ലെങ്കിൽ ശരീരത്തിന് ചലനം നൽകുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ – എല്ലാം തന്നെ ശരീരത്തിനും മനസ്സിനും ഗുണം ചെയ്യും. എന്നാൽ, പലപ്പോഴും വ്യായാമത്തിനിടെ ഹൃദയാഘാതം, ജിമ്മിൽ കുഴഞ്ഞുവീഴൽ എന്നിവ കേൾക്കാറുണ്ട്. ഇത്തരത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ ചില മുൻകരുതലുകൾ വളരെ പ്രധാനമാണ്.
🚫 എന്തെല്ലാം ചെയ്യരുത്?
അധികമായി പ്രയത്‌നിക്കുന്നത് (Over exertion):
ഒരിക്കലും ശരീരപരിശീലനം ചെയ്യാത്തവർ പെട്ടെന്ന് തന്നെ ഭാരമേറിയ വ്യായാമത്തിലേക്ക് കടക്കുന്നത് അപകടകരമാണ്. ഫിറ്റ്നസ് നേടുന്നത് ഒരു പതിയെ നടക്കുന്ന പ്രക്രിയയാണ്. പെട്ടെന്ന് ഭാരം കുറയ്ക്കുകയോ സിക്‌സ് പാക്ക് ഉണ്ടാക്കുകയോ സാധ്യമല്ല.
കുടുംബചരിത്രത്തിലുള്ള രോഗങ്ങൾ:
രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയരോഗങ്ങൾ തുടങ്ങിയവ കുടുംബത്തിൽ ഉണ്ടെങ്കിൽ, സ്ഥിരമായി ആരോഗ്യപരിശോധന നടത്തി, ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമം ചെയ്യണം.
സമ്മർദവും ഉറക്കക്കുറവും:
സമ്മർദവും (stress) ഉറക്കമില്ലായ്മയും വ്യായാമത്തിന്റെ ഗുണം കുറയ്ക്കും. സമ്മർദമുള്ള അവസ്ഥയിൽ ശരീരം അധികം ക്ഷീണിക്കും, ഹൃദയത്തിന് സമ്മർദം കൂടും. അതുകൊണ്ട് നല്ല ഉറക്കവും സമ്മർദനിയന്ത്രണവും അനിവാര്യമാണ്.
വെള്ളം കുടിക്കാത്തത്:
ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കണം. സാധാരണയായി ഒരു കിലോ ഭാരം = 40 ml വെള്ളം എന്നതാണ് Thumb rule. വെള്ളം കുറവായാൽ ശരീരം ദുർബലമാകും.
പ്രായത്തിന് അനുയോജ്യമല്ലാത്ത വ്യായാമം:
പ്രായം അനുസരിച്ച് വ്യായാമം തെരഞ്ഞെടുക്കണം. ട്രെയിനറുടെ മേൽനോട്ടം അനിവാര്യമാണ്.
ജനിതക ഘടകങ്ങൾ:
പലപ്പോഴും പുറത്തേക്ക് മെലിഞ്ഞു തോന്നുന്നവർക്കും ഉള്ളിൽ visceral fat കൂടുതലായിരിക്കും. ഇത്തരം ആളുകൾ സ്ഥിരമായി രക്തപരിശോധനകൾ നടത്തണം.
✅ വ്യായാമത്തിന് മുൻപ് പാലിക്കേണ്ട കാര്യങ്ങൾ
- മെഡിക്കൽ ചെക്കപ്പ്:
രക്തസമ്മർദ്ദം, ഷുഗർ, കൊളസ്ട്രോൾ, ലിപ്പിഡ് പ്രൊഫൈൽ എന്നിവ ആറുമാസത്തിലൊരിക്കൽ പരിശോധിക്കുക.
- വൈറ്റമിൻ D പരിശോധിക്കുക:
ഇന്ത്യയിൽ 80–90% ആളുകൾക്ക് Vitamin D കുറവുണ്ട്. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കും.
- പടിപടിയായി ആരംഭിക്കുക:
ചെറിയ വ്യായാമങ്ങളിൽ നിന്ന് തുടങ്ങി, പതിയെ മാത്രം കഠിനമായ പരിശീലനത്തിലേക്ക് കടക്കണം.
- ശരിയായ ഉറക്കവും ഭക്ഷണവും:
ദിവസവും 6–8 മണിക്കൂർ ഉറക്കം ഉറപ്പാക്കണം. പ്രോട്ടീൻ, ഫൈബർ കൂടുതലുള്ള, കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണക്രമം നല്ലതാണ്.
- എമർജൻസി സൗകര്യങ്ങൾ:
ട്രെയിനിംഗ് നടക്കുന്ന സ്ഥലത്ത് CPR പോലുള്ള അടിയന്തര സഹായം ലഭ്യമാണോ എന്ന് പരിശോധിക്കുക.
🚫 ഒഴിവാക്കേണ്ട ചില തെറ്റുകൾ
വ്യായാമത്തിന് മുൻപ് 30 മിനിറ്റ് മുമ്പ് 500 ml വെള്ളം കുടിക്കുക – വെള്ളം ഒഴിവാക്കരുത്.
വർക്ക്ഔട്ടിന് മുൻപ് അധികം ഭക്ഷണം കഴിക്കരുത്. ഭക്ഷണം വേണമെങ്കിൽ 1.5–2 മണിക്കൂർ മുൻപ്, ചെറിയ അളവിൽ മാത്രം കഴിക്കുക.
കഫീൻ നിയന്ത്രിക്കുക: പ്രീവർക്ക്ഔട്ട് ഡ്രിങ്ക് 200 ml-ൽ കൂടുതലാകരുത്.
അമിതമായി വിയർക്കുന്നവർ, ചൂടിൽ ട്രെയിനിങ് ചെയ്യുന്നവർ: ഇലക്ട്രോളൈറ്റുകൾ ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.
പട്ടിണി കിടന്ന് ഹൈ ഇന്റൻസിറ്റി ട്രെയിനിങ് ചെയ്യരുത്. പ്രത്യേകിച്ച് കീറ്റോ ഡയറ്റ് ഫോളോ ചെയ്യുന്നവർ ശ്രദ്ധിക്കണം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
You should definitely pay attention to these things while exercising.






