ഇസ്ലാം മത വിമർശകനും എക്സ് മുസ്ലിം ആക്ടിവിസ്റ്റുമായ ഡോ. ആരിഫ് ഹുസൈന് നേരെ വധഭീഷണി. ഇ മെയിലിൽ ആണ് അദ്ദേഹത്തിനു ഭീഷണി സന്ദേശം കിട്ടിയത്. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഭീഷണിയെത്തിയ വിവരം പുറത്തുവിട്ടത്.
ഇറാന്റെ പരമോന്നത നേതാവായിരുന്നു അയത്തുള്ള അലി ഖമനയിയെ അധിക്ഷേപിച്ചു സംസാരിച്ചു എന്നാരോപിച്ച് ‘ഷിയ ഇസ്ലാമിക് വാരിയേഴ്സ് ഓഫ് ഇന്ത്യ’ എന്ന സംഘടനയുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഇ-മെയിൽ വഴിയാണ് സന്ദേശം എത്തിയതെന്ന് ഡോ. ആരിഫ് ഹുസൈൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി.
ശരിയത്ത് നിയമപ്രകാരം ഡോ. ആരിഫിന് വധശിക്ഷ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഏറ്റവും മൃഗീയമായ രീതിയിൽ കൊലപ്പെടുത്തി തല വെട്ടിയെടുക്കുമെന്നുമാണ് സന്ദേശത്തിലെ ഉള്ളടക്കം. ആരിഫ് ഹുസൈന്റെ കേരളത്തിലെ വിലാസം സൈബർ ടീം കണ്ടെത്തിയെന്നും ഇദ്ദേഹത്തെ വകവരുത്താനായി ലക്നൗവിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള സംഘം കേരളത്തിൽ എത്തിക്കഴിഞ്ഞുവെന്നും ഇ-മെയിലിൽ അവകാശപ്പെടുന്നു. വെട്ടിയെടുത്ത തല പൊതുസമൂഹത്തിന് തുപ്പാനായി പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുമെന്നും ഭീഷണിയിലുണ്ട്. ഡോ. ആരിഫ് ഹുസൈൻ ഇതിനെതിരെ പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'Will be beheaded and displayed in public': Ex-Muslim Arif Hussain receives death threats for criticizing Khamenei



