വിവാഹമോചിതയായ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചെന്ന് ഹോളിവുഡ് നടി എമ്മ തോംപ്സൺ. സ്വിറ്റ്സർലൻഡിലെ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽവെച്ചാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് താൻ ട്രംപിനൊപ്പം പോയിരുന്നെങ്കിൽ അമേരിക്കൻ ചരിത്രം മാറിയേനെ എന്നും എമ്മ തമാശയായി പറഞ്ഞു.
1998-ൽ ‘പ്രൈമറി കളേഴ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ട്രംപിന്റെ ഫോൺ കോൾ വന്നതെന്ന് എമ്മ പറയുന്നു. “ഹലോ, ഞാൻ ഡൊണാൾഡ് ട്രംപ് ആണ്” എന്ന് പറഞ്ഞപ്പോൾ അത് തമാശയാണെന്നാണ് കരുതിയതെന്നും, പിന്നീട് ട്രംപ് തന്നെ ഡേറ്റിനും അത്താഴത്തിനും ക്ഷണിക്കുകയായിരുന്നെന്നും എമ്മ വെളിപ്പെടുത്തി.ട്രംപിനൊപ്പം പോകാനായില്ലെങ്കിലും, തന്നെ ട്രംപ് നിരീക്ഷിച്ചിരുന്നുവെന്നും ഫോൺ നമ്പർ വരെ കണ്ടെത്തി എന്നും എമ്മ കൂട്ടിച്ചേർത്തു. ഇത് ഒരുതരം ‘സ്റ്റോക്കിങ്’ ആണെന്നും അവർ പറഞ്ഞു.
നേരത്തെ നടി സൽമ ഹയേക്കും ഡൊണാൾഡ് ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നു. തന്റെ കാമുകൻ കൂടെയുണ്ടായിരുന്നപ്പോഴാണ് ട്രംപ് ക്ഷണിച്ചതെന്നും, തന്റെ കാമുകൻ തനിക്ക് ചേർന്നവനല്ലെന്ന് ട്രംപ് പറഞ്ഞെന്നും സൽമ വെളിപ്പെടുത്തിയിരുന്നു.
Actor Emma Thompson Says Trump Called Her On Day Of Divorce For A Date



