Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

മുനിസിപ്പൽ നേതാക്കൾക്കെതിരെ അതിക്രമം: ഉപദ്രവം നേരിട്ടത് 80% ആളുകൾ; പരിഹാരം തേടി അടിയന്തര യോഗം

Canada Varthakal by Canada Varthakal
November 16, 2025
in New Brunswick
Reading Time: 1 min read
St. Stephen Mayor Allan MacEachern

ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്‌വിക്കിലെ പ്രാദേശിക ഭരണകൂടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്ന് നേരിടുന്ന ഹറാസ്‌മെന്റ് ആശങ്കയിൽ പ്രവിശ്യ. ഇത് ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി മുനിസിപ്പൽ നേതാക്കൾ ഫ്രെഡറിക്ടണിൽ അടിയന്തര സിംപോസിയം നടത്തി. യൂണിയൻ ഓഫ് മുനിസിപ്പാലിറ്റീസ് ഓഫ് ന്യൂ ബ്രൺസ്‌വിക്കും (UMNBM) ഫ്രാങ്കോഫോൺ മുനിസിപ്പാലിറ്റികളുടെ അസോസിയേഷനും ചേർന്ന് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം, സർവ്വേയിൽ പങ്കെടുത്ത 80 ശതമാനത്തിലധികം മുനിസിപ്പൽ നേതാക്കളും പൊതുജനങ്ങളിൽ നിന്ന് ഉപദ്രവം നേരിടുന്നതായി വെളിപ്പെടുത്തി. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇത്തരം ആക്രമണങ്ങൾ കൂടുതലും നടക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

ഈ ഹരാസ്‌മെന്റ് കാരണം കഴിവുള്ള വ്യക്തികൾ രാഷ്ട്രീയത്തിലേക്ക് വരാൻ മടിക്കുന്നുണ്ടെന്ന് സെന്റ് സ്റ്റീഫൻ മേയർ അലൻ മാക്ഈച്ചേൺ പറഞ്ഞു. മേയർമാരെയും കൗൺസിലർമാരെയും നിലനിർത്താൻ ഇത് വലിയ തടസ്സമുണ്ടാക്കുന്നുവെന്ന് ഗ്രാൻഡ് ബേ-വെസ്റ്റ്ഫീൽഡ് മേയറും യു.എം.എൻ.ബി.എം. പ്രസിഡന്റുമായ ബ്രിട്ടാനി മെറിഫീൽഡും അഭിപ്രായപ്പെട്ടു. നിലവിൽ അതിക്രമങ്ങൾ കൈകാര്യം ചെയ്യാനുള്ള ന്യൂ ബ്രൺസ്‌വിക്കിന്റെ നിയമപരമായ ചട്ടക്കൂട് ദുർബലമാണെന്നും, ഇത് തടയാൻ കർശനമായ പ്രതിരോധ, റിപ്പോർട്ടിംഗ് സംവിധാനങ്ങളില്ലെന്നും റിപ്പോർട്ട് വിമർശിക്കുന്നു.

ADVERTISEMENT

അതിക്രമങ്ങൾ നിയന്ത്രിക്കാൻ പിഴകൾ, ശിക്ഷകൾ, നയങ്ങൾ എന്നിവ നടപ്പിലാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കൂടാതെ, നേതാക്കൾക്കും പൊതുജനങ്ങൾക്കും പ്രത്യേക പരിശീലനവും വിദ്യാഭ്യാസവും നൽകുന്നതിൽ സർക്കാർ നിക്ഷേപം നടത്തണമെന്നും ആവശ്യമുണ്ട്. ഇത് നാളത്തെ കൗൺസിലുകൾക്ക് സഹായകമാവുമെന്നും, വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കാൻ പ്രവിശ്യാ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുനിസിപ്പൽ നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Violence against municipal leaders: 80% of people faced harassment; Emergency meeting to seek solution
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മോങ്ക്ടണിലും ഫ്രെഡറിക്ടണിലും കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; പുതിയ കണക്കുകൾ പുറത്ത്
New Brunswick

മോങ്ക്ടണിലും ഫ്രെഡറിക്ടണിലും കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; പുതിയ കണക്കുകൾ പുറത്ത്

by Canada Varthakal
July 25, 2026
പാർട്ടി പിളർന്നോ?; ന്യൂ ബ്രൺസ്വിക് പിസി നേതൃപോരിൽ ഐക്യത്തിനായി ഇരുസ്ഥാനാർഥികളും
New Brunswick

പാർട്ടി പിളർന്നോ?; ന്യൂ ബ്രൺസ്വിക് പിസി നേതൃപോരിൽ ഐക്യത്തിനായി ഇരുസ്ഥാനാർഥികളും

by Canada Varthakal
July 24, 2026
കാനഡയിൽ യുവാക്കളുടെ മാനസികാരോഗ്യത്തിന് കരുതൽ: 1.3 മില്യൺ ഡോളർ ധനസഹായവുമായി ഫെഡറൽ സർക്കാർ
New Brunswick

കാനഡയിൽ യുവാക്കളുടെ മാനസികാരോഗ്യത്തിന് കരുതൽ: 1.3 മില്യൺ ഡോളർ ധനസഹായവുമായി ഫെഡറൽ സർക്കാർ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.