കാനഡയിലെ ഫാഷൻ ലോകത്ത് ഇന്ത്യൻ പാരമ്പര്യത്തിന്റെ പുതിയൊരു അധ്യായം കുറിക്കുകയാണ് ‘ഇലാനിയ ബൈ സോണിയ’ (Elaniya by Soniya). പ്രശസ്ത ടെലിവിഷൻ താരം സോണിയ മോഹൻദാസ് തുടക്കം കുറിച്ച ഈ സംരംഭം, കാനഡയിലെ ഇന്ത്യൻ വനിതകൾക്കും സാരി പ്രേമികൾക്കും ഇതിനോടകം ഒരുപോലെ പ്രിയങ്കരമായി മാറിക്കഴിഞ്ഞു. കേവലം ഒരു ഫാഷൻ ബ്രാൻഡ് എന്നതിലുപരി, ഇന്ത്യയുടെ നെയ്ത്തുപാരമ്പര്യത്തിന്റെ സമ്പന്നതയും രാജകീയ പ്രൗഢിയും അതേ തനിമയോടെ കാനഡയിലും എത്തിക്കുക എന്നതാണ് ഈ മലയാളി സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
ഇലാനിയയുടെ ഏറ്റവും വലിയ സവിശേഷത വാരാണസിയിലെ പരമ്പരാഗത നെയ്ത്തുകാരിൽ നിന്ന് യാതൊരു ഇടനിലക്കാരുമില്ലാതെ നേരിട്ട് ശേഖരിക്കുന്ന പ്യുവർ ഹാൻഡ്ലൂം ബനാറസി സാരികളാണ്. കാലങ്ങൾ കൈമാറിവന്ന നെയ്ത്തുവിദ്യയുടെ ഭംഗിയും ഗുണനിലവാരവും ഓരോ വസ്ത്രത്തിലും ഒളിഞ്ഞിരിപ്പുണ്ട്. സാരി പ്രേമികളുടെ വൈവിധ്യമാർന്ന അഭിരുചികൾ കണക്കിലെടുത്ത് കൊറ സിൽക്ക്, ടിഷ്യു സിൽക്ക്, ജോർജറ്റ്, മഷ്റൂ കട്ടാൻ, ടുസ്സാർ, മൂഗ, മട്ക, റോ സിൽക്ക്, കോസ സിൽക്ക് തുടങ്ങി വിപുലമായ പട്ടുസാരി കളക്ഷനാണ് ഇലാനിയ ഒരുക്കിയിരിക്കുന്നത്.
ഉയർന്ന ഗുണനിലവാരമുള്ള ഹാൻഡ്ലൂം സാരികൾക്ക് പുറമെ, കൂടുതൽ ആളുകളിലേക്ക് ഈ ഭംഗി എത്തിക്കുന്നതിനായി സൂക്ഷ്മമായി തിരഞ്ഞെടുത്ത പവർലൂം സെമി-സിൽക്ക് ബനാറസി സാരികളും ഇലാനിയയുടെ ശേഖരത്തിലുണ്ട്. വസ്ത്രത്തിന്റെ ഈട്, നൂലിന്റെ ഗുണനിലവാരം, പല്ലുവിന്റെ കൃത്യത, വർക്കുകളുടെ ഡിസൈൻ എന്നിവ കൃത്യമായി പരിശോധിച്ച ശേഷമാണ് ഓരോ സാരിയും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. പരമ്പരാഗത വസ്ത്രധാരണത്തിന് പുതിയൊരു മനോഹാരിത നൽകാൻ എക്സ്ക്ലൂസീവ് ബനാറസി പ്രീമിയം സ്യൂട്ടുകളും / സൽവാർ കമ്മീസുകളും സാരിയോടൊപ്പം ലഭ്യമാണ്.
ഉപഭോക്താക്കളുടെ വ്യക്തിഗതമായ മുൻഗണനകൾക്ക് ഇലാനിയ വളരെ വലിയ പ്രാധാന്യമാണ് നൽകുന്നത്. ആഗ്രഹിക്കുന്ന നിറങ്ങൾ തിരഞ്ഞെടുക്കാനും അനുയോജ്യമായ രീതിയിൽ ബ്ലൗസ് സ്റ്റിച്ച് ചെയ്ത് വാങ്ങാനും ഇവിടെ സൗകര്യമുണ്ട്. വിവാഹങ്ങൾ, ബ്രൈഡൽ ചടങ്ങുകൾ, കുടുംബത്തിലെ മറ്റ് വലിയ ആഘോഷങ്ങൾ എന്നിവയ്ക്കായി മുൻകൂട്ടി ഓർഡർ നൽകാനും സാധിക്കും.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലാനിയ നിലവിൽ മറ്റ് രാജ്യങ്ങളിലേക്കും ഓർഡറുകൾ ഡെലിവർ ചെയ്യുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും ഇരുന്നും നിങ്ങൾക്ക് സാരികൾ ഓർഡർ ചെയ്യാം. കൃത്യമായി സാധനം കയ്യിൽ കിട്ടും. ഇനി കാനഡയ്ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിലാണെങ്കിലും നിങ്ങൾക്ക് ഇലനിയയിൽ നിന്ന് സാരികൾ വാങ്ങാം. ഭാവിയിൽ സാരികൾക്ക് പുറമെ മറ്റ് പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളിലേക്കും, ആഭരണങ്ങൾ അടക്കമുള്ള ഫാഷൻ ആക്സസറികളിലേക്കും സംരംഭം വിപുലീകരിക്കാനും സോണിയ മോഹൻദാസ് ലക്ഷ്യമിടുന്നു.
കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കുമായി ഇലാനിയയുടെ ഇൻസ്റ്റാഗ്രാം (@elaniya_by_soniya), ഫേസ്ബുക്ക് (Elaniya by Soniya) പേജുകളിലൂടെയോ ഇൻസ്റ്റാഗ്രാം ഡിഎം വഴിയോ ബന്ധപ്പെടാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





