Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വേനൽ കാല ടൂറിസവും തുണച്ചില്ല ; കാനഡ – യുഎസ് അതിർത്തിയിലെ ഡ്യൂട്ടി ഫ്രീ വ്യാപാരം പ്രതിസന്ധിയിൽ: സഹായം തേടി ഉടമകൾ!

Canada Varthakal by Canada Varthakal
July 14, 2025
in Canada
Reading Time: 1 min read
വേനൽ കാല ടൂറിസവും തുണച്ചില്ല ; കാനഡ – യുഎസ് അതിർത്തിയിലെ ഡ്യൂട്ടി ഫ്രീ വ്യാപാരം പ്രതിസന്ധിയിൽ: സഹായം തേടി ഉടമകൾ!

കാനഡ-യുഎസ് അതിർത്തിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ന്യൂ ബ്രൺസ്‌വിക്കിലെ അതിർത്തിയിൽ മൂന്ന് പതിറ്റാണ്ടായി പ്രവർത്തിച്ചിരുന്ന ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചുപൂട്ടാൻ തീരുമാനിച്ചത് ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. കാനഡയും യുഎസും തമ്മിലുള്ള വ്യാപാരത്തിൽ വന്ന ഇടിവാണ് ഈ സ്ഥാപനങ്ങൾക്ക് തിരിച്ചടിയായത്.

ബെൽവില്ലിലുള്ള വുഡ്സ്റ്റോക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ഉടമ ജോൺ സ്ലിപ്പ് അടുത്ത ആറ് ആഴ്ചയ്ക്കുള്ളിൽ തന്റെ സ്ഥാപനം അടച്ചുപൂട്ടാൻ നിർബന്ധിതനാവുകയാണ്. വിൽപ്പനയിൽ വലിയ കുറവുണ്ടായതും, അതിർത്തി കടന്ന് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം കുറഞ്ഞതും, ഫെഡറൽ സർക്കാരിന്റെ പിന്തുണ ലഭിക്കാത്തതുമാണ് ഈ തീരുമാനത്തിന് പിന്നിൽ. “കാനഡക്കാർ ഇപ്പോൾ അതിർത്തി കടന്നുപോകാൻ അത്ര താൽപ്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2023 അവസാനത്തോടെ കോവിഡിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ഉടമകൾ ശ്രമിക്കുകയായിരുന്നു. എന്നാൽ 2019-നെ അപേക്ഷിച്ച് ഇപ്പോൾ അവർക്ക് 50 മുതൽ 60 ശതമാനം വരെ വിൽപ്പനയിടിവുണ്ട്.

ADVERTISEMENT

കാനഡ അതിർത്തിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ സാധനങ്ങൾ വാങ്ങാൻ അനുമതിയുള്ളത് കനേഡിയൻ പൗരന്മാർക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ, ഇവർ ഈ ബിസിനസ്സുകളുടെ നട്ടെല്ലാണെന്ന് ജോൺ സ്ലിപ്പ് പറയുന്നു. വേനൽക്കാലത്തെ ടൂറിസം സീസൺ പ്രതീക്ഷിച്ചപോലെ ആകാത്തതും, അതിർത്തി കടന്നെത്തുന്ന കാനഡക്കാരുടെ എണ്ണം കുറഞ്ഞതും ഈ വ്യവസായത്തെ കാര്യമായി ബാധിച്ചു. “അതിർത്തി കടന്നെത്തുന്ന കാനഡക്കാരെയാണ് ഞങ്ങൾ ആശ്രയിക്കുന്നത് – എന്നാൽ അവർ ഇപ്പോൾ വരുന്നില്ല,” എന്ന് ജോൺ വ്യക്തമാക്കി.

കാനഡയിലെ 32 ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ പ്രതിനിധീകരിക്കുന്ന ഫ്രണ്ടിയർ ഡ്യൂട്ടി ഫ്രീ അസോസിയേഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, അതിർത്തി വഴിയുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതും ടൂറിസം മേഖലയുടെ തളർച്ചയുമാണ് ഈ വ്യവസായത്തിന് പ്രധാന വെല്ലുവിളി. അംഗങ്ങളായ സ്ഥാപനങ്ങൾക്ക് 60 മുതൽ 80 ശതമാനം വരെ വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അസോസിയേഷൻ അറിയിച്ചു. 2025 ജൂണിൽ, 15 അതിർത്തി മേയർമാരും ഡ്യൂട്ടി ഫ്രീ അസോസിയേഷനും ഫെഡറൽ സർക്കാർ സഹായത്തിനായി ഒരുമിച്ചിരുന്നു.

ചെലവുകൾ കുറച്ചും ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചും പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ് ഇവർ. എന്നാൽ സർക്കാർ സഹായം ഇതുവരെയും ലഭിച്ചിട്ടില്ല. പാൻഡെമിക് സമയത്ത് ഏകദേശം മുപ്പത് മാസത്തോളം കട അടച്ചിടേണ്ടി വന്നു. അന്ന് അടിയന്തര സഹായം ലഭിച്ചിരുന്നു. എന്നാൽ അതിന് ശേഷം സഹായം പുതുക്കിയിട്ടില്ല. ഫെഡറൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പ്രവർത്തിക്കുന്ന ഷോപ്പുകൾ വാടകയിൽ ഇളവ് ആവശ്യപ്പെട്ടെങ്കിലും അതിനും അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ല.
“ഇതുപോലെ കൃത്യമായ സഹായം ലഭിക്കാതിരിക്കുകയാണെങ്കിൽ, തന്റെ കട മാത്രമല്ല, മറ്റ് 6-7 കനേഡിയൻ അതിർത്തി ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഈ വർഷം അവസാനത്തോടെ അടച്ചുപൂട്ടേണ്ടി വരും എന്ന ആശങ്കയാണ് ഇപ്പോൾ എന്നാണ് ജോൺ പറയുന്നത്.

ചില കടകൾക്ക് ഈ വേനൽക്കാലം പോലും പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്ന് വരില്ല. പുതിയ സൗകര്യങ്ങളും നികുതിരഹിത ഉൽപ്പന്നങ്ങളും കാരണം കാനഡക്കാർക്ക് ഈ സേവനം ഏറെ പ്രയോജനകരമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ജോൺ ഓർമ്മിപ്പിച്ചു. വുഡ്സ്റ്റോക്ക്–ഹൗൾട്ടൺ അതിർത്തിയിലുള്ള ഷോപ്പിന് മാത്രമല്ല, രാജ്യത്തുടനീളമുള്ള നിരവധി അതിർത്തി കടകളിലും ഇതേ അവസ്ഥ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ, ജോൺ സ്ലിപ്പ് കനേഡിയൻ പൗരന്മാരോട് ഒരു അഭ്യർത്ഥന നടത്തുന്നു: “അതിർത്തി കടക്കുമ്പോൾ, നിങ്ങളുടെ പണം കാനഡയിൽ തന്നെ ചെലവഴിക്കൂ. പ്രാദേശിക ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്ക് പിന്തുണ നൽകി ഈ സ്ഥാപനങ്ങളെ നിലനിർത്താൻ സഹായിക്കൂ.” ഇത് ഈ വ്യവസായത്തെ സംരക്ഷിക്കാൻ നിർണായകമാണെന്ന് അദ്ദേഹം പറയുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ചരിത്രം പണിത കൈകൾ വീണ്ടും കണ്ടുമുട്ടുമ്പോൾ; ഗോർഡി ഹോവ് പാലത്തിന്റെ അപൂർവ കഥ
Canada

ചരിത്രം പണിത കൈകൾ വീണ്ടും കണ്ടുമുട്ടുമ്പോൾ; ഗോർഡി ഹോവ് പാലത്തിന്റെ അപൂർവ കഥ

by Canada Varthakal
July 24, 2026
'Everything on the table' including retaliation as Canada plans response to US tariffs
Canada

യു.എസ്. താരിഫ് ഭീഷണി: കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കാനഡ; ചർച്ചകൾ ഊർജ്ജിതം

by Canada Varthakal
July 24, 2026
Around 4,400 employees set to strike; WestJet offers passengers the option to cancel tickets.
Canada

4,400-ഓളം ജീവനക്കാർ പണിമുടക്കിലേക്ക്; യാത്രക്കാർക്ക് ടിക്കറ്റ് മാറ്റത്തിനും റദ്ദാക്കലിനും അവസരം നൽകി വേസ്റ്റ്ജെറ്റ്

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.