കാനഡയിലെ ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി മുതിർന്ന നയതന്ത്രജ്ഞൻ ദിനേശ് കെ പട്നായിക് ചുമതലയേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളിൽ പൂർണ്ണ നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതിനെത്തുടർന്നാണ് നിയമനം. 1990 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പട്നായിക് നിലവിൽ സ്പെയിനിലെ ഇന്ത്യയുടെ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്നുണ്ടായ നയതന്ത്ര തർക്കത്തെത്തുടർന്ന് വഷളായ ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം. ജി7 ഉച്ചകോടിക്കിടെ ഇരു നേതാക്കളും നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ഹൈക്കമ്മീഷണർമാരെ പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെ നയതന്ത്ര ബന്ധം സുസ്ഥിരമാക്കുന്നതിനുള്ള ധാരണയിൽ ഇരുരാജ്യങ്ങളുമെത്തിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയുവാൻ,Join Canada Talks whatsapp group
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



