📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ടിഡി മ്യൂച്വൽ ഫണ്ട് കേസ്: നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു

Canada Varthakal by Canada Varthakal
December 21, 2025
in Canada
Reading Time: 1 min read
TD

ഒട്ടാവ: ടിഡി ബാങ്കിന്റെ നിക്ഷേപ വിഭാഗമായ ടിഡി അസറ്റ് മാനേജ്‌മെന്റിനെതിരെയുള്ള കേസിൽ, നിക്ഷേപകർക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാനുള്ള സമയം അവസാനിച്ചു. കോടതി അംഗീകരിച്ച ഏകദേശം 70 മില്യൺ ഡോളറിലധികം (7 കോടി ഡോളർ) വരുന്ന ഒത്തുതീർപ്പ് തുക വിതരണം ചെയ്യുന്ന നടപടികളാണ് ഇനി നടക്കുക. ഡിസംബർ 20 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ടിഡി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തിയവർക്കാണ് ഈ തുക ലഭിക്കുക. നിക്ഷേപകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി ഈടാക്കുന്ന ‘ട്രെയിലിംഗ് കമ്മീഷൻ’ എന്ന സർവീസ് ചാർജ്, യാതൊരു സേവനവും നൽകാതെ തന്നെ കൈക്കലാക്കി എന്ന പരാതിയെത്തുടർന്നാണ് കോടതി നടപടി ഉണ്ടായത്. ബാങ്കിൽ നിന്ന് നേരിട്ട് ഉപദേശങ്ങൾ ഒന്നും സ്വീകരിക്കാതെ, ഓൺലൈൻ വഴിയോ ഡിസ്‌കൗണ്ട് ബ്രോക്കർമാർ മുഖേനയോ പണം നിക്ഷേപിച്ചവരിൽ നിന്ന് ഇത്തരത്തിൽ ഫീസ് ഈടാക്കിയത് തെറ്റാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ADVERTISEMENT

2024 സെപ്റ്റംബർ 11-നോ അതിന് മുൻപോ ടിഡി മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ കൈവശം വെച്ചിരുന്നവരാണ് അപേക്ഷ നൽകിയിട്ടുള്ളത്. ബിഎംഒ ഇൻവെസ്റ്റർ ലൈൻ, ടിഡി ഡയറക്ട് ഇൻവെസ്റ്റിംഗ്, ആർബിസി ഡയറക്ട് ഇൻവെസ്റ്റിംഗ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി പണം നിക്ഷേപിച്ചവർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ഓരോ നിക്ഷേപകനും എത്ര തുക ലഭിക്കുമെന്നത് അവർ നടത്തിയ നിക്ഷേപത്തിന്റെ വലുപ്പത്തെയും കമ്മീഷനായി ഈടാക്കിയ തുകയെയും ആശ്രയിച്ചിരിക്കും. അർഹരായവർക്ക് കുറഞ്ഞത് 25 ഡോളറെങ്കിലും ലഭിക്കുമെന്നാണ് ഒത്തുതീർപ്പ് രേഖകൾ വ്യക്തമാക്കുന്നത്. അപേക്ഷകൾ പരിശോധിച്ച ശേഷം വരും മാസങ്ങളിൽ തുക വിതരണം ചെയ്യും.

അതേസമയം, നിയമനടപടികൾ ഒഴിവാക്കാനാണ് ഒത്തുതീർപ്പിന് തയ്യാറായതെന്നും തങ്ങൾ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നുമാണ് ടിഡി അസറ്റ് മാനേജ്‌മെന്റിന്റെ നിലപാട്. നിലവിൽ സമയം അവസാനിച്ചതിനാൽ പുതിയ അപേക്ഷകൾ ഇനി പരിഗണിക്കില്ലെന്ന് നിയമസഹായം നൽകുന്ന സിസ്‌കിൻഡ്‌സ് ലോ ഫേം അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

TD Mutual Fund case: Deadline to apply for compensation has expired

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഈ എയർ ഫ്രയറുകൾക്കാണ് ഹെൽത്ത് കാനഡയുടെ സുരക്ഷാ മുന്നറിയിപ്പ്; അടിയന്തരമായി ഉപയോഗം നിർത്താൻ നിർദ്ദേശം
Canada

ഈ എയർ ഫ്രയറുകൾക്കാണ് ഹെൽത്ത് കാനഡയുടെ സുരക്ഷാ മുന്നറിയിപ്പ്; അടിയന്തരമായി ഉപയോഗം നിർത്താൻ നിർദ്ദേശം

by Canada Varthakal
May 25, 2026
Attachment Details canada-international-students
Canada

ഒന്റാറിയോയിലെ കോളേജുകളിൽ വിദേശ വിദ്യാർത്ഥികളെത്തുന്നില്ല; വൻ സാമ്പത്തിക പ്രതിസന്ധി, കണക്കുകൾ പുറത്ത്

by Canada Varthakal
May 25, 2026
Halifax police
Canada

ഹാലിഫാക്സിനെ നടുക്കി നവജാത ശിശുവിന്റെ മരണം, മൃതദേഹം വനപ്രദേശത്ത്; രണ്ട് ഇന്ത്യൻ വംശജർ കസ്റ്റഡിയിൽ

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.