Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

നിരാശപ്പെടുത്താതെ ‘കൂലി’… ‘ലിയോ’യുടെ റെക്കോർഡ് തിരുത്തുമോ?

Canada Varthakal by Canada Varthakal
August 14, 2025
in Entertainment
Reading Time: 1 min read
rajinikanth

കൈതി, മാസ്റ്റേഴ്സ്, വിക്രം, ലിയോ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം സൂപ്പർ സംവിധായകൻ ലോകേഷ് കനകരാജ് സൂപ്പർസ്റ്റാർ രജനികാന്തുമായി ഒന്നിക്കുന്ന ചിത്രം വലിയ പ്രതീക്ഷികളോടെയാണ് റിലീസ് ചെയ്തത്. രജനികാന്തിന്റെ ദേവ എന്ന കഥാപാത്രം തന്റെ പഴയ സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ട്, ആയാളുടെ വീട്ടിലേക്കു വരുന്നതും തുടർന്നുണ്ടാകുന്ന സാഹചര്യങ്ങളിൽ അയാളുടെ മൂന്നു പെൺ മക്കളെ സംരക്ഷക്കേണ്ടി വരുന്നിടത്തും നിന്നാണ് കഥ തുടങ്ങുന്നത്.


പതിവ് ലോകേഷ് സിനിമയുടെ അതെ ശൈലിയിൽ വികസിക്കുന്ന കഥയിൽ ഫ്ലാഷ്ബാക്കുകളും മറ്റു സിനിമകളുടെ റഫറൻസുംകളും ധാരാളം ഉണ്ട്.മലയാളി താരം സൗബിൻ വളരെ പ്രധാനപെട്ട റോളിൽ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.
വളരെ ചെറിയ ഒരു കഥാ തന്തുവിൽ നിന്നും വികസിക്കുന്ന കഥയാണെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്താതെ മുഴുനീളം കൊണ്ടുപോകാൻ ലോകേഷിന്റെ കഥപറച്ചിലിന് സാധിച്ചിട്ടുണ്ട്.സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആരാധകർക്കു കയ്യടിക്കാനുള്ള നിരവധി സീനുകളും സിനിമയിൽ കാണാം.സൗബിൻ കഴിഞ്ഞാൽ മികച്ച കാസ്റ്റിങ് ആയി തോന്നിയത് സത്യരാജിന്റെ കഥാപാത്രത്തെയാണ്.

ADVERTISEMENT


ശ്രുതി ഹാസന്റെ കാസ്റ്റിങ്ങും മികച്ചതായി തോന്നി.തെലുഗു താരം നാഗാർജുനയക്കു മുഴു നീള വേഷമാണെങ്കിലും, നാഗാർജുനയുടെ താരപരിവേഷത്തോട് യോജിക്കുന്ന കഥാപാത്രമായി തോന്നിയില്ല.എക്സ്റ്റൻഡഡ് കാമിയോ റോളിൽ വന്ന ഉപേന്ദ്രയക്കും കഥയിൽ കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. കാമിയോ റോളിൽ വന്ന അമീർ ഖാന്റെ വേഷം നിരാശ സമ്മാനിക്കുന്നതായിരുന്നു.ലോകേഷിന്റെ തന്നെ സൂപ്പർ ഹിറ്റ്‌ ചിത്രം വിക്രമിന്റെ പല കഥാ സന്ദർഭങ്ങളും കൂലിയിൽ ആവർത്തിക്കുന്നുണ്ട്. നെൽസൺ രജനികാന്ത് സൂപ്പർഹിറ്റ് ചിത്രം ജയ്ലറിലെ പല ആവേശം കൊള്ളിക്കുന്ന സീനുകളും അതെ രീതിയിൽ തന്നെ ലോകേഷ് കൂലിയിലും കൊണ്ട് വന്നിരിക്കുന്നു.


രജിനിയുടെ സൂപ്പർ ഹിറ്റ്‌ ചിത്രം ഭാഷയുടെ റെഫറൻസും കൂലിയിൽ കാണാം.വിക്രം, ജയിലർ തുടങ്ങിയ ചിത്രങ്ങളിൽ ഉണ്ടായിരുന്ന അനിരുദ്ദിന്റ തകർപ്പൻ പശ്ചാത്തല സംഗീതം അതെ തലത്തിൽ മികച്ചതായോ എന്നത് സംശയമാണ്.
ഗിരീഷ് ഗംഗാദരന്റെ സിനിമറ്റൊഗ്രാഫിക്കും സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.
സൂപ്പർ താരങ്ങളുടെ കാമിയോ വേഷങ്ങൾ മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായി എടുത്താൽ. ലോകേഷിന്റെ മറ്റു ചിത്രങ്ങളെപ്പോലെ പ്രേക്ഷകരെ പിടിച്ചിരുതുന്നതിൽ കൂലിയും ഒട്ടും പിറകിലായി തോന്നുന്നില്ല,രജനി ഉൾപ്പെടടെ വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രം മറ്റൊരു ഇൻഡസ്ടറി ഹിറ്റ്‌ ആയാലും അതിശയിക്കാനില്ല.

'Culi' doesn't disappoint... will it break 'Leo''s' record?
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ
Entertainment

‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ

by Canada Varthakal
July 23, 2026
മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്
Entertainment

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്

by Canada Varthakal
July 21, 2026
mammootty
Entertainment

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനുള്ള അവാർഡുകളുമായി മമ്മൂട്ടിയും കാർത്തിക് ആര്യനും

by Canada Varthakal
July 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.