പോർട്ടോ: നോർവേയ്ക്കെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിൽ പ്രതിഷേധിച്ച് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീം ക്യാമ്പ് വിട്ടു. പുതിയ പരിശീലകൻ ജോർജ്ജ് ജീസസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് വ്യാഴാഴ്ച പോർട്ടോയിലെ ടീം ഹോട്ടലിൽ നിന്ന് താരം മടങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇറക്കാമെന്ന് ഉറപ്പുനൽകിയ ശേഷം അരമണിക്കൂറോളം വാം-അപ്പ് ചെയ്യിപ്പിച്ചിട്ടും കളത്തിലിറക്കാതിരുന്നതാണ് താരത്തെ ചൊടിപ്പിച്ചത്. ഇത് തനിക്ക് നേരിട്ട അപമാനമാണെന്നാണ് റൊണാൾഡോയുടെ നിലപാട്.
അതേസമയം, മത്സരങ്ങളിലെ ടീം സെലക്ഷനിൽ അന്തിമ തീരുമാനം തന്റേതാണെന്ന് പരിശീലകൻ ജോർജ്ജ് ജീസസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ടീം ജയിച്ചുനിൽക്കുന്നതുകൊണ്ടാണ് റൊണാൾഡോയെ കളത്തിലിറക്കാതിരുന്നതെന്നും, തന്റെ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും കോച്ച് വ്യക്തമാക്കി. വരും മത്സരത്തിൽ ഗോൺസാലോ റാമോസിനെ ആദ്യ ഇലവനിൽ കളിപ്പിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഇതിന് പിന്നാലെയാണ് റൊണാൾഡോ ക്യാമ്പ് വിടാൻ തീരുമാനിച്ചത്.
Also Read : Express entry draw: 2026 ഒക്ടോബർ മാസത്തിലെ ആദ്യ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം
ടീമിന്റെ അച്ചടക്ക നിയമങ്ങൾ ലംഘിച്ചതിന് റൊണാൾഡോയ്ക്കെതിരെ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ (FPF) നടപടിയെടുത്തേക്കും. ഒന്നു മുതൽ ആറു മാസം വരെയുള്ള വിലക്കോ വൻ തുക പിഴയോ താരത്തിന് ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ ഫെഡറേഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 23 വർഷമായി രാജ്യത്തിനായി കളിക്കുന്ന റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയർ ഇത്തരം തർക്കങ്ങളോടെ അവസാനിക്കുമോ എന്ന ആശങ്കയിലാണ് ഫുട്ബോൾ ആരാധകർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





