ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ബ്രൺസ്‌വിക്ക് പ്രവിശ്യയിലെ ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനായി ബാഥേർസ്റ്റിൽ (Bathurst) പുതിയൊരു ‘സംയുക്ത പരിചരണ ക്ലിനിക്ക്’ (Collaborative Care Clinic) തുറന്നു. ഈ വർഷം പ്രവിശ്യയിൽ ആരംഭിക്കുന്ന പത്താമത്തെ ക്ലിനിക്കാണിത്. Clinique médicale Centre-Ville എന്ന നിലവിലെ ക്ലിനിക്കിനെ വികസിപ്പിച്ചാണ് ഈ സംയുക്ത പരിചരണ കേന്ദ്രമായി മാറ്റിയത്. ഇവിടെ നിലവിൽ ആറ് ഡോക്ടർമാർ, രണ്ട് നഴ്സുമാർ, നാല് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് എന്നിവരുണ്ട്. ഈ ക്ലിനിക്ക് വഴി 5,800 രോഗികൾക്ക് സേവനം ലഭിക്കുന്നു.
ഈ ക്ലിനിക്കിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഉടൻതന്നെ ഫിസിയോതെറാപ്പി, ഫാർമസി സേവനങ്ങൾ എന്നിവയുമായി സഹകരണം ആരംഭിക്കും. കൂടാതെ, മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഒരു എക്സാം റൂം നവീകരിക്കുകയും ചെയ്യും. ഈ ക്ലിനിക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും സാങ്കേതികവിദ്യക്കും ഡോക്ടർമാർക്കുള്ള വിഭവങ്ങൾക്കുമായി പ്രവിശ്യാ സർക്കാർ ഏകദേശം $1.6 മില്യൺ ഡോളർ ധനസഹായം നൽകും.
ഈ വർഷം കാംപ്ബെൽട്ടൺ, മോൺക്ടൺ, മിറാമിഷീ, ഫ്രെഡറിക്ടൺ തുടങ്ങി 9 സ്ഥലങ്ങളിൽ സംയുക്ത പരിചരണ ക്ലിനിക്കുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ 10 ക്ലിനിക്കുകൾ തുറക്കുന്നതിലൂടെ പ്രൈമറി കെയർ ലഭിക്കാൻ കാത്തിരിക്കുന്ന 14,000 ന്യൂ ബ്രൺസ്‌വിക്കുകാർക്ക് വേഗത്തിൽ ചികിത്സ ഉറപ്പാക്കാൻ കഴിയുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. 2028-ഓടെ 30 സംയുക്ത പരിചരണ ക്ലിനിക്കുകൾ തുറക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Collaborative care clinic opening in Bathurst, 10th of the year in N.B.






