കേരളത്തിൽ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് അദ്ദേഹത്തിന്റെ യാത്ര. മഹാരാഷ്ട്ര ഡിസിസി പുനസംഘടനയാണ് ഔദ്യോഗിക അജണ്ടയെങ്കിലും, കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഹൈക്കമാൻഡുമായുള്ള ചർച്ചയിൽ ഇടംപിടിക്കും. എംഎൽഎമാരുടെ മനസ്സറിയാൻ രണ്ട് നിരീക്ഷകരെ കേരളത്തിലേക്ക് അയക്കാനും പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
താൻ പാർട്ടിയിലും സഭയിലും ഏറ്റവും സീനിയർ ആണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. 2021ൽ തനിക്ക് ഭൂരിപക്ഷമുണ്ടായിട്ടും പ്രതിപക്ഷ നേതാവ് ആക്കിയില്ലെങ്കിലും അന്ന് താൻ ഒരു എതിർപ്പും അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം താൻ ഉന്നയിച്ചിട്ടുണ്ടെന്നും, അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോശമല്ലാത്ത എംഎൽഎമാരുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.
അതേസമയം, കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിന് വാശിയോടെ ‘ബൈ ബൈ’ പറഞ്ഞെന്ന് ചെന്നിത്തല പ്രതികരിച്ചു. യുഡിഎഫിന്റെ പോസിറ്റീവ് അജണ്ടയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും, സമുദായ സംഘടനകളെ തള്ളിക്കളയില്ലെങ്കിലും അച്ചടക്കത്തോടെ പുതിയ കാഴ്ചപ്പാടോടെ ഭരിക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Chennithala heads to Delhi for CM post; Makes strong claim by highlighting seniority
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



