ന്യൂയോർക്ക്; അതിർത്തി കടക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് നടപ്പിലാക്കിയ പുതിയ നിയമങ്ങൾ കനേഡിയൻ പൗരന്മാർക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫിംഗർപ്രിന്റിംഗ്, പുതിയ ഫോമുകൾ, വർദ്ധിച്ച സുരക്ഷാ പരിശോധനകൾ എന്നിവയെക്കുറിച്ച് വ്യക്തതയില്ലാത്തത് യാത്രികരെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
വർഷങ്ങളായി ശീതകാലം മുഴുവൻ യുഎസിൽ യാത്ര ചെയ്യുന്നവരാണ് ആഞ്ചലയും ലീ ഫൗബർട്ടും. നവംബർ 6-ന് ഇവർ ബ്രിട്ടീഷ് കൊളംബിയയിലെ ആൽഡെർഗ്രോവിനും വാഷിംഗ്ടണിനും ഇടയിലുള്ള അതിർത്തി കടന്നുവെങ്കിലും, മുൻപ് നടന്നതിൽ നിന്നെല്ലാം വിഭിന്നമായിരുന്നു ഇത്തവണത്തെ അനുഭവം. തങ്ങൾ അതിർത്തി കടന്നു, മറുവശത്തേക്ക് വാഹനം മാറ്റി നിർത്താൻ ആവശ്യപ്പെട്ടു, തുടർന്ന് ഒരു ചെറിയ കെട്ടിടത്തിലേക്ക് നടന്നുപോകാൻ നിർദേശിച്ചു, തനിക്ക് ഫിംഗർപ്രിന്റ് എടുക്കേണ്ടി വന്നുവെന്നാണ് ലീ പറയുന്നത്. കൂടാതെ പാസ്പോർട്ട് കാണിക്കേണ്ടതായും, 30 ഡോളർ ഫീസ് നൽകേണ്ടതായും വന്നു, കൂടാതെ ഫോട്ടോയും എടുത്തു. ചിത്രമെടുക്കുന്നത് ഒരു പ്രശ്നമല്ല, പക്ഷെ ഫിംഗർപ്രിന്റ് എടുക്കുന്നത് അൽപ്പം അതിരുകടന്നതായി തോന്നിയെന്നാണ് അവർ പറയുന്നത്.
ലീ ഈ നടപടിക്രമങ്ങളിലൂടെയെല്ലാം കടന്നുപോയപ്പോൾ, അദ്ദേഹത്തിൻ്റെ ഭാര്യ ആഞ്ചലയ്ക്ക് ഇത് ചെയ്യേണ്ടിവന്നില്ല. കാരണം, അവർക്ക് സെക്യുർ സർട്ടിഫിക്കറ്റ് ഓഫ് ഇന്ത്യൻ സ്റ്റാറ്റസ് (SCIS) കാർഡ് ഉള്ളതിനാൽ ഇതിൽ നിന്ന് ഇളവ് ലഭിച്ചു. തൻ്റെ പാസ്പോർട്ടിന് പകരം SCIS കാർഡുമായി അതിർത്തി കടക്കാൻ തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നതിൽ താൻ അത്ഭുതപ്പെട്ടുവെന്നാണ് ആഞ്ചല പറയുന്നത്. പുതിയ അതിർത്തി നിയമങ്ങൾ 2025 ജനുവരി 20-ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ട ‘അമേരിക്കൻ ജനതയെ കടന്നുകയറ്റത്തിൽ നിന്ന് സംരക്ഷിക്കൽ’ എന്ന എക്സിക്യൂട്ടീവ് ഉത്തരവിന് കീഴിലാണ് യുഎസിലേക്കുള്ള പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച്, 30 ദിവസത്തിലധികം രാജ്യത്ത് തങ്ങുന്ന എല്ലാ വിദേശ പൗരന്മാരും ഗവൺമെൻ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
30 ദിവസത്തിലധികം യുഎസിൽ തങ്ങുന്ന കനേഡിയൻ പൗരന്മാർ ഐ-94 ഫോം പൂരിപ്പിച്ച് പ്രവേശന സമയത്ത് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ രജിസ്റ്റർ ചെയ്യണം. ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നടപടികൾ, സന്ദർശകർക്ക് നിർബന്ധിത ഫിംഗർപ്രിൻ്റിംഗും ഫോട്ടോഗ്രാഫുകളും ഉൾപ്പെടെയുള്ള സുരക്ഷാ പരിശോധനകളും വിപുലീകരിക്കുന്നു.
യുഎസ്-കനേഡിയൻ അറ്റോർണി കെസെനിയ ടേൺ മക്കല്ലം പറയുന്നത്, കനേഡിയക്കാർ അതിർത്തി കടക്കുന്നതിന് മുൻപ് കൃത്യമായ പദ്ധതികൾ തയ്യാറാക്കുന്നത് പ്രധാനമാണെന്നാണ്. “നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്നും, അവിടത്തെ വിലാസം, തുടങ്ങി എത്രനാൾ അവിടെ തങ്ങും? മടക്ക ടിക്കറ്റ് ബുക്ക് ചെയ്തത്, ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ? നാട്ടിൽ ജോലി ചെയ്യുന്നുണ്ടോ? നാട്ടിലുള്ള നിങ്ങളുടെ ബന്ധങ്ങൾ എന്തൊക്കെയാണ്? കുടുംബമുണ്ടോ? വളർത്തു മൃഗങ്ങൾ ഉണ്ടോ?” എന്നിങ്ങനെ വ്യക്തമായ മറുപടികൾ യാത്രക്കാർക്ക് ഉണ്ടായിരിക്കണം.
നിയമവിരുദ്ധമായ ജോലി ചെയ്യാനോ പ്രവേശന സമയത്ത് സത്യസന്ധമല്ലാത്ത മറ്റ് ഉദ്ദേശങ്ങളോ ഉള്ള ആരെയും ഒഴിവാക്കാൻ വേണ്ടിയാണ് അവർ ഇത് ചെയ്യുന്നത്.” ഓരോ അതിർത്തി ഗാർഡിനും വ്യത്യസ്ത ചോദ്യങ്ങളോ ആവശ്യകതകളോ ഉണ്ടാകാം, അതിനാലാണ് കനേഡിയക്കാർക്ക് പല തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നതെന്നും ടേൺ മക്കല്ലം അഭിപ്രായപ്പെടുന്നു. അതേസമയം, ചില കനേഡിയക്കാർ യുഎസിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കുന്നുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
canadians-face-confusion-over-new-us-border-crossing-rules
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






