സിംഗപ്പൂർ: കനേഡിയൻ ടെന്നീസ് താരം ലൈല ഫെർണാണ്ടസ് സിംഗപ്പൂർ ഓപ്പൺ കിരീടം നേടി. ഫൈനലിൽ ഓസ്ട്രേലിയയുടെ ടാലിയ ഗിബ്സണെ നേരിട്ടുള്ള സെറ്റുകൾക്ക് (7-5, 6-0) തോൽപ്പിച്ചാണ് ലൈല ചാമ്പ്യനായത്.
കളിയുടെ ആദ്യ സെറ്റിൽ ടാലിയ നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം സെറ്റിൽ ലൈല പൂർണ്ണമായി കളി പിടിച്ചെടുത്തു. തുടർച്ചയായി 9 ഗെയിമുകൾ ജയിച്ചാണ് ലൈല മത്സരം സ്വന്തമാക്കിയത്. ഒരു മണിക്കൂറും 38 മിനിറ്റും കൊണ്ടാണ് ഫൈനൽ പൂർത്തിയായത്. ടൂർണമെന്റിൽ ആകെ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു സെറ്റ് മാത്രമാണ് ലൈല എതിരാളികൾക്ക് വിട്ടുകൊടുത്തത്.
ALSO READ: തടസ്സങ്ങൾ മറികടന്ന് ഫൈനലിലേക്ക്; സിംഗപ്പൂർ ഓപ്പണിൽ തിളങ്ങി കനേഡിയൻ താരം ലെയ്ല ഫെർണാണ്ടസ്
ലൈലയുടെ കരിയറിലെ ആറാമത്തെ സിംഗിൾസ് കിരീടമാണിത്. താരം നേടിയ ആറ് കിരീടങ്ങളും ഹാർഡ് കോർട്ട് ടൂർണമെന്റുകളിലാണ്. 2025-ൽ നേടിയ ഡി.സി. ഓപ്പണിന് ശേഷം ലൈല സ്വന്തമാക്കുന്ന രണ്ടാമത്തെ WTA 500 കിരീടം കൂടിയാണിത്.
Canadian Star Leylah Fernandez Claims Singapore Open Title
🍁 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




