Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ദീപാവലി ആശംസ അയച്ച നെറ്റ്ഫ്ലിക്സിനെ ചീത്തവിളിച്ച് കനേഡിയൻ പൗരൻ; സമൂഹമാധ്യമത്തിൽ ചർച്ച

Canada Varthakal by Canada Varthakal
October 20, 2025
in Canada
Reading Time: 1 min read
Marty Belanger

ദീപാവലി ആശംസകൾ നേർന്നു കൊണ്ടുള്ള ഇ-മെയിൽ ലഭിച്ചതിൽ പ്രകോപിതനായ കനേഡിയൻ പൗരന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന ഭാഷ ഉപയോഗിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

വിദേശ രാജ്യങ്ങളിൽ വലിയ പ്രവാസ സമൂഹമുള്ളതിനാൽ ദീപാവലി പോലുള്ള ഹൈന്ദവ ആഘോഷങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാറുണ്ട്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പോലും കഴിഞ്ഞ ദിവസം ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കുകയും, ‘ഇരുട്ടിനു മേൽ വെളിച്ചം നേടിയ വിജയം’ എന്നതാണ് ദീപാവലിയുടെ കാതൽ എന്ന് പറയുകയും ചെയ്തിരുന്നു.

ADVERTISEMENT

എന്നാൽ, ആൽബർട്ടയിൽ നിന്നുള്ള പ്രൊഫഷണൽ എൻജിനീയറായ മാർട്ടി ബെലാൻഗറിന് ദീപാവലി ഇഷ്ടപ്പെട്ടില്ല. നെറ്റ്ഫ്ലിക്സിൽ നിന്ന് ദീപാവലി ആശംസകൾ നേർന്നു കൊണ്ടുള്ള ഇ-മെയിൽ ലഭിച്ചതോടെയാണ് അദ്ദേഹം തന്റെ രോഷം പ്രകടിപ്പിച്ചത്.

“എന്റെ രാജ്യത്തേക്ക് അതിക്രമിച്ച് കയറുന്ന മൂന്നാം ലോക കുടിയേറ്റക്കാർ ആഘോഷിക്കുന്ന ഒരു ഉത്സവത്തെക്കുറിച്ച് എനിക്ക് ഒട്ടും താൽപര്യമില്ല” എന്ന് മാർട്ടി ബെലാൻഗർ തുറന്നെഴുതി. തന്റെ സ്വകാര്യ വിവരങ്ങൾ എല്ലാം ശേഖരിക്കുന്ന സേവന ദാതാക്കൾ, താൻ ദീപാവലി ആഘോഷിക്കുന്നില്ലെന്ന് മനസ്സിലാക്കുന്നില്ലേ എന്നും അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.

“നിങ്ങൾ എന്നെക്കുറിച്ചുള്ള എന്റെ എല്ലാ സ്വകാര്യ വിവരങ്ങളും ശേഖരിച്ച് കഴിഞ്ഞല്ലോ. ഞാൻ ആൽബർട്ടയിൽ നിന്നുള്ള മധ്യവയസ്‌കനായ ഒരാളാണ്. എനിക്ക് യുദ്ധ സിനിമകളും സയൻസ് ഫിക്ഷൻ ഡോക്യുമെന്ററികളുമാണ് ഇഷ്ടം. ഇങ്ങനെയുള്ള അനാവശ്യ കാര്യങ്ങൾ അയക്കുന്നത് നിർത്തുക,” മാർട്ടി കുറിച്ചു.

വിമർശനവും പ്രതികരണങ്ങളും

മാർട്ടിയുടെ ഈ പ്രതികരണത്തിന് സമ്മിശ്ര അഭിപ്രായങ്ങളാണ് കമന്റ് സെക്ഷനുകളിൽ ലഭിച്ചത്. പല കനേഡിയൻ പൗരന്മാരും തങ്ങൾക്ക് ക്രിസ്മസിന് കമ്പനികളിൽ നിന്ന് ഇതേപോലെ ഇ-മെയിൽ ലഭിക്കാറില്ലെന്ന് പരാതിപ്പെട്ടു. എന്നാൽ, ഒരു ഇ-മെയിൽ ലഭിച്ചതിന്റെ പേരിൽ ഇത്രയധികം പ്രകോപിതനാകുന്നത് എന്തിനാണെന്നും അത് അവഗണിക്കാമായിരുന്നില്ലേ എന്നും ചിലർ ചൂണ്ടിക്കാട്ടി. ഈ രോഷപ്രകടനത്തിന്റെ പേരിൽ ചിലർ അദ്ദേഹത്തെ ശക്തമായി ട്രോളുകയും ചെയ്തു. നേരത്തെ, കനേഡിയൻ സ്റ്റോറിൽ വിൽപനയ്ക്ക് വെച്ച ‘ദീപാവലി തീമിലുള്ള ചോക്ലേറ്റി’ന്റെ ചിത്രവും എക്സിൽ വലിയ വാഗ്വാദങ്ങൾക്ക് കാരണമായിരുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

‘Festival of 3rd world immigrants’: Canadian engineer outraged on receiving ‘Happy Diwali’ email

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വർക്ക് പെർമിറ്റ് നിഷേധിച്ചു: ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി പോർട്ടേജ് കോളേജ്
Canada

വർക്ക് പെർമിറ്റ് നിഷേധിച്ചു: ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി പോർട്ടേജ് കോളേജ്

by Canada Varthakal
July 24, 2026
പരിശീലനത്തിനിടെ 20 മീറ്റർ ആഴമുള്ള മഞ്ഞ് വിള്ളലിലേക്ക് വീണ് കനേഡിയൻ സൈനികർ; രക്ഷാപ്രവർത്തനം വിജയകരം
Canada

പരിശീലനത്തിനിടെ 20 മീറ്റർ ആഴമുള്ള മഞ്ഞ് വിള്ളലിലേക്ക് വീണ് കനേഡിയൻ സൈനികർ; രക്ഷാപ്രവർത്തനം വിജയകരം

by Canada Varthakal
July 23, 2026
ചരിത്രം കണ്ട കണ്ണുകൾക്ക് കാനഡയുടെ കിരീടം; 110-ാം വയസ്സിൽ രാജ്യത്തിന്റെ ‘ഏറ്റവും പ്രായം കൂടിയ’ ബഹുമതി
Canada

ചരിത്രം കണ്ട കണ്ണുകൾക്ക് കാനഡയുടെ കിരീടം; 110-ാം വയസ്സിൽ രാജ്യത്തിന്റെ ‘ഏറ്റവും പ്രായം കൂടിയ’ ബഹുമതി

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.