യൂക്കോൺ പ്രീമിയറായ RANJ PILLAI ബുധനാഴ്ച അപ്രതീക്ഷിതമായി തന്റെ രാജി പ്രഖ്യാപിച്ചു. എന്നാൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം സ്ഥാനത്തു തുടരും. 2023 ജനുവരി മുതൽ പ്രീമിയറായി പ്രവർത്തിച്ചുവരുന്ന പില്ലൈ, കാലാവധിയുടെ ബാക്കി സമയത്ത് ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനും അമേരിക്കൻ താരിഫ് സൃഷ്ടിക്കുന്ന സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിനും പ്രത്യേക ശ്രദ്ധ നൽകുമെന്ന് വ്യക്തമാക്കി.
മുൻ പ്രീമിയർ സാൻഡി സിൽവറുടെ രാജിയെത്തുടർന്ന് ലിബറൽ പാർട്ടി നേതൃസ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ്
PILLAI അധികാരത്തിലെത്തിയത്. സ്ഥാനമേറ്റ നാൾ മുതൽ പ്രതിപക്ഷമായ യൂക്കോൺ പാർട്ടി പുതിയ തിരഞ്ഞെടുപ്പിനായി സമ്മർദ്ദം ചെലുത്തിവരികയായിരുന്നു.
2016-ൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പില്ലൈ ഭവനനിർമ്മാണം, സാമ്പത്തിക വികസനം, തദ്ദേശീയ കാര്യങ്ങൾ തുടങ്ങി നിരവധി പ്രധാന മന്ത്രിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച നിയമപ്രകാരം 2025 നവംബർ 3-നു മുമ്പായി യൂക്കോണിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. പില്ലൈയുടെ രാജി പ്രഖ്യാപനത്തോടെ പ്രദേശത്തിന്റെ രാഷ്ട്രീയ നിലയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.



