Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

കാനഡയിലെ സോഷ്യൽ മീഡിയ വിലക്ക് നിയമക്കുരുക്കിലേക്ക്; ബിൽ സി-34 ഭരണഘടനാ വിരുദ്ധമെന്ന് മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
June 20, 2026
in ottawa
Reading Time: 1 min read
social media

Image credits - CBC news

ഒട്ടാവ: കാനഡയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് ഫെഡറൽ സർക്കാർ അവതരിപ്പിച്ച ‘സേഫ് സോഷ്യൽ മീഡിയ ആക്ട്’ (ബിൽ സി-34) ഭരണഘടനാപരമായ വെല്ലുവിളികൾ നേരിട്ടേക്കാമെന്ന് നിയമവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ച പാർലമെന്റിൽ സമർപ്പിച്ച ഈ ബിൽ പൗരന്മാരുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡംസിന് വിരുദ്ധമാണെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കീഴിൽ കുട്ടികൾ അക്കൗണ്ട് ആരംഭിക്കുന്നത് തടയാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ.

കൗമാരക്കാർക്കും കുട്ടികൾക്കും ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെ (സെക്ഷൻ 2) പൂർണ്ണമായി തടയുന്ന ഈ നിയമം കോടതിയിൽ നിലനിൽക്കാൻ സാധ്യതയില്ലെന്ന് വാൻകൂവറിലെ തോംസൺ റിവേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ നിയമവിഭാഗം പ്രൊഫസർ റോബർട്ട് ദിയാബ് വ്യക്തമാക്കി. കൗമാരക്കാരുടെ ആശയവിനിമയത്തിനും വിവരശേഖരണത്തിനും സാമൂഹിക പങ്കാളിത്തത്തിനും ഒഴിച്ചുകൂടാനാകാത്ത സോഷ്യൽ മീഡിയക്ക് മേൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നത് അമിതമായ നിയന്ത്രണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അൽഗോരിതം സുതാര്യത ഉറപ്പാക്കൽ, സമയപരിധി നിശ്ചയിക്കൽ, മാതാപിതാക്കളുടെ അനുമതി തുടങ്ങിയ ബദൽ മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പൂർണ്ണ വിലക്ക് ഏർപ്പെടുത്തുന്നത് കുറഞ്ഞ ആഘാതം മാത്രം വരുത്തുന്ന നടപടിയല്ലെന്ന വാദത്തിന് നിയമസാധുതയുണ്ട്.

ADVERTISEMENT

ചാർട്ടർ അവകാശങ്ങളുടെ ലംഘനം പരിശോധിക്കുന്ന ‘ഓക്സ് ടെസ്റ്റ്’ (Oakes test) പ്രകാരം മാത്രമേ ഈ നിയമത്തിന് നിലനിൽപ്പുണ്ടാകൂ എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്നതിനാൽ ഈ നിയന്ത്രണം അനിവാര്യമാണെന്ന് സർക്കാരിന് തെളിയിക്കേണ്ടിവരും. ഇതിന് പുറമെ കൗമാരക്കാരുടെ എഐ (AI) ചാറ്റ്‌ബോട്ട് ഉപയോഗം നിയന്ത്രിക്കാനും ഈ ബിൽ ലക്ഷ്യമിടുന്നുണ്ട്. ഇത് കുട്ടികളുടെ സാങ്കേതിക സാക്ഷരതയെയും പഠനസാധ്യതകളെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

പ്ലാറ്റ്‌ഫോമുകൾ നടപ്പിലാക്കേണ്ട ‘ആപ്തക്മായ സുരക്ഷാ മാനദണ്ഡങ്ങൾ’ എന്തൊക്കെയാണെന്ന് ബില്ലിൽ വ്യക്തമായി നിർവ്വചിക്കാത്തത് നിയമപരമായ അനിശ്ചിതത്വത്തിന് കാരണമാകുന്നുവെന്ന് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നു. നിയമത്തിലെ ഈ പോരായ്മകൾക്കെതിരെ സോഷ്യൽ മീഡിയ കമ്പനികൾ നിയമനടപടികളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിനിടെ, സമാനമായ രീതിയിൽ കഴിഞ്ഞ ഡിസംബറിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച ഓസ്‌ട്രേലിയയുടെ നടപടിയും നിലവിൽ അവിടുത്തെ ഹൈക്കോടതിയിൽ നിയമപരമായ വെല്ലുവിളി നേരിടുകയാണ്.

Canada’s social media ban faces legal dilemma; Bill C-34 is unconstitutional, warns

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

School breakfast clubs
ottawa

വിലക്കയറ്റത്തിൽ വലഞ്ഞ് കുടുംബങ്ങൾ: 1,300 കുട്ടികൾക്ക് കൂടി പ്രഭാതഭക്ഷണം നൽകാനൊരുങ്ങി ഓട്ടവ

by Canada Varthakal
August 24, 2026
Aaron Gilpin Ottawa police warning
ottawa

ഇയ്യാളെ കണ്ടാൽ ഉടൻ പൊലീസിനെ വിളിക്കണം; ജനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശവുമായി ഓട്ടവ പൊലീസ്

by Canada Varthakal
August 21, 2026
Ottawa shoplifting operation
ottawa

ഡൗൺടൗൺ ഓട്ടവയിൽ തുടർച്ചയായ കവർച്ച: പൊലീസിന്റെ പ്രത്യേക ഓപ്പറേഷനിൽ 17 പേർ പിടിയിൽ

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.