📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ജനസംഖ്യയിൽ വൻ കുതിപ്പ്?: 2075ൽ 75.8 ദശലക്ഷം ആകുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്

Canada Varthakal by Canada Varthakal
January 27, 2026
in Canada
Reading Time: 1 min read
Statistics Canada

credits THE CANADIAN PRESS/Justin Tang

ഒട്ടാവ: അടുത്ത അൻപത് വർഷത്തിനുള്ളിൽ കാനഡയിൽ വൻ ജനസംഖ്യാ വിസ്ഫോടനം ഉണ്ടായേക്കാമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025 മുതൽ 2075 വരെയുള്ള കാലയളവ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ റിപ്പോർട്ട് പ്രകാരം, നിലവിൽ 4.17 കോടിയുള്ള രാജ്യത്തെ ജനസംഖ്യ വരും ദശകങ്ങളിൽ കുതിച്ചുയരും. ജനസംഖ്യാ വളർച്ചയ്ക്കായി മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളാണ് റിപ്പോർട്ടിൽ വിലയിരുത്തുന്നത്. വളർച്ചാ നിരക്ക് ഇടത്തരമാണെങ്കിൽ 2075-ൽ ജനസംഖ്യ 57.4 ദശലക്ഷമായും, വളർച്ചാ നിരക്ക് കുറഞ്ഞ സാഹചര്യമാണെങ്കിൽ അത് 44 ദശലക്ഷമായും ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.അതേസമയം ഉയർന്ന വളർച്ചാ നിരക്കാണെങ്കിൽ ഇത് 75.8 ദശലക്ഷം ആകുമെന്നാണ് ഫെഡറൽ ഏജൻസി പ്രവചിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം നടത്തിയ പ്രവചനങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തെ കണക്കുകളിൽ നേരിയ കുറവുണ്ട്. രാജ്യത്തെ കുറഞ്ഞ ജനനനിരക്കും താൽക്കാലിക താമസക്കാരുമായി ബന്ധപ്പെട്ട കുടിയേറ്റ നയങ്ങളിൽ വരുത്തിയ മാറ്റങ്ങളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഭാവിയിൽ ഒന്റാറിയോയും ക്യുബെക്കും തന്നെയാകും ജനസംഖ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രവിശ്യകൾ. എങ്കിലും പടിഞ്ഞാറൻ പ്രവിശ്യകളായ ആൽബർട്ട, മാനിറ്റോബ, സാസ്കാച്ചവൻ എന്നിവ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ വലിയ വിഹിതം കൈക്കലാക്കും. ഇതിൽ ആൽബർട്ട ജനസംഖ്യയുടെ കാര്യത്തിൽ ബ്രിട്ടീഷ് കൊളംബിയയെ മറികടക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം നോവ സ്കോഷ്യ, ന്യൂഫൗണ്ട്‌ലാൻഡ് തുടങ്ങിയ ചെറിയ പ്രവിശ്യകളുടെ വിഹിതം കുറയാനാണ് സാധ്യത.

ADVERTISEMENT

ഇമിഗ്രേഷൻ നയങ്ങളിലും താൽക്കാലിക താമസക്കാരുടെ എണ്ണത്തിലും വരുത്തിയ നിയന്ത്രണങ്ങൾ ജനസംഖ്യയിൽ പെട്ടെന്നുള്ള ചില മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. 2025-ന്റെ മൂന്നാം പാദത്തിൽ കാനഡയുടെ ജനസംഖ്യയിൽ 76,000 പേരുടെ കുറവ് രേഖപ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. വർക്ക് പെർമിറ്റുകളുടെയും സ്റ്റഡി പെർമിറ്റുകളുടെയും എണ്ണം കുറഞ്ഞതും കാലാവധി കഴിഞ്ഞതും വഴി താൽക്കാലിക താമസക്കാരുടെ എണ്ണം വലിയ തോതിൽ ഇടിഞ്ഞു. നിലവിലെ ട്രെൻഡുകളും നയങ്ങളും വിശകലനം ചെയ്തുകൊണ്ടുള്ള ഈ റിപ്പോർട്ട് കാനഡയുടെ ഭാവി ആസൂത്രണത്തിൽ നിർണ്ണായകമാകും.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada’s population could surpass 57 million by 2075, StatCan projects

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഈ ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കല്ലേ! അലർജി സാധ്യതയുണ്ട്, ഉത്പന്നം തിരിച്ചുവിളിച്ചു
Canada

ഈ ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കല്ലേ! അലർജി സാധ്യതയുണ്ട്, ഉത്പന്നം തിരിച്ചുവിളിച്ചു

by Canada Varthakal
May 19, 2026
നിങ്ങളുടെ ലഗേജ് ടാഗ് സുരക്ഷിതമാണോ? കാനഡയിൽ യാത്രക്കാരെ കുടുക്കി മയക്കുമരുന്ന് മാഫിയ; വധശിക്ഷ വരെ ലഭിക്കാവുന്ന കെണി
Canada

നിങ്ങളുടെ ലഗേജ് ടാഗ് സുരക്ഷിതമാണോ? കാനഡയിൽ യാത്രക്കാരെ കുടുക്കി മയക്കുമരുന്ന് മാഫിയ; വധശിക്ഷ വരെ ലഭിക്കാവുന്ന കെണി

by Canada Varthakal
May 19, 2026
പ്രണയപ്പക?: ഇന്ത്യൻ ഗായികയെ കൊലപ്പെടുത്താൻ കാനഡയിൽ നിന്ന് ഗുണ്ടാസംഘവുമായെത്തി; മൃതദേഹം കനാലിൽ, പ്രതി രാജ്യം വിട്ടു
Canada

പ്രണയപ്പക?: ഇന്ത്യൻ ഗായികയെ കൊലപ്പെടുത്താൻ കാനഡയിൽ നിന്ന് ഗുണ്ടാസംഘവുമായെത്തി; മൃതദേഹം കനാലിൽ, പ്രതി രാജ്യം വിട്ടു

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.