ക്യൂബെക് സംസ്ഥാനത്തിന്റെ തനതായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ ലിബറൽ, കൺസർവേറ്റീവ്, NDP, ബ്ലോക് ക്യൂബെക്കോയ് എന്നിവയുടെ നേതാക്കളായ മാർക്ക് കാർണി, പിയറി പൊലിവ്രി, ജഗ്മീത് സിംഗ്, ഇവ്-ഫ്രാൻസ്വാ ബ്ലാൻഷെറ്റ് എന്നിവർ ഫ്രഞ്ച് ഭാഷയിൽ സജീവമായ സംവാദം നടത്തി.
“ശക്തമായ സ്വതന്ത്ര ശബ്ദം ഉയർത്താൻ ക്യൂബെക്കിന് കാനഡയുടെ പിന്തുണ ആവശ്യമില്ല, ക്യൂബെക്കിന്റെ സംസ്കാരത്തെ ബലികൊടുക്കരുത്,” എന്ന് ബ്ലോക് ക്യൂബെക്കോയുടെ നേതാവ് ബ്ലാൻഷെറ്റ് ചർച്ചയിൽ പ്രസ്താവിച്ചു. ഭാഷാവകാശങ്ങളും ബിൽ 96-ഉം സംബന്ധിച്ച ചർച്ചയിൽ പൊയിലീവ്രെ ഫ്രഞ്ച് ഭാഷ സംരക്ഷിക്കുന്നതിന് ‘notwithstanding clause’ന്റെ ഉപയോഗത്തിന് പിന്തുണ നൽകി. എന്നാൽ കാർണി ഈ വകുപ്പിന്റെ മുൻകൂട്ടിയുള്ള ഉപയോഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
കുടിയേറ്റവും അഭയാർത്ഥികളും സംബന്ധിച്ച ചർച്ചയിൽ, പൊയിലീവ്രെ ലിബറലുകളെ വ്യവസ്ഥ തകർത്തതിന് കുറ്റപ്പെടുത്തുകയും യുഎസിൽ നിന്നുള്ള ഹെയ്തിയൻ അഭയാർത്ഥികളെ തടയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സിംഗ് ‘Safe Third Country Agreement’ നിർത്തിവെക്കാൻ ആഹ്വാനം ചെയ്തു. ട്രംപിന് കീഴിലുള്ള യുഎസിൽ മനുഷ്യാവകാശ ആശങ്കകൾ ഉയർന്നിട്ടുണ്ടെന്നതാണ് അദ്ദേഹത്തിന്റെ ന്യായം.
പൈപ്പ്‌ലൈനുകളും ഊർജ്ജവും സംബന്ധിച്ച് പൊയിലീവ്രെ ക്യൂബെക്കിലൂടെയുള്ള പൈപ്പ്‌ലൈനുകൾ വിപുലീകരിക്കുന്നതിനെ പിന്തുണച്ചപ്പോൾ, ബ്ലാൻഷെറ്റ് ശക്തമായി എതിർത്തു. കാർണി പ്രവിശ്യകളുടേയും തദ്ദേശ സമൂഹങ്ങളുടേയും അംഗീകാരം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.






