Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Business

കാനഡയിൽ ആദായനികുതി നിരക്കുകൾ പ്രഖ്യാപിച്ചു; കുറഞ്ഞ നിരക്ക് 14 ശതമാനമായി കുറച്ചു

Canada Varthakal by Canada Varthakal
December 27, 2025
in Business
Reading Time: 1 min read
/canadas-income-tax-brackets-2026/

ഒട്ടാവ: കാനഡയിലെ ഫെഡറൽ ആദായനികുതി പരിധികളിൽ (Tax Brackets) 2026 വർഷത്തേക്കുള്ള മാറ്റങ്ങൾ കാനഡ റവന്യൂ ഏജൻസി പുറത്തുവിട്ടു. പണപ്പെരുപ്പത്തിനനുസരിച്ചുള്ള ഇൻഡക്സേഷൻ വർധനവ് രണ്ട് ശതമാനമായാണ് ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. 2025-ൽ ഇത് 2.7 ശതമാനമായിരുന്നു. പുതിയ പരിഷ്കാരം വഴി രാജ്യത്തെ ഭൂരിഭാഗം നികുതിദായകർക്കും അടുത്ത വർഷം മുതൽ സാമ്പത്തിക ലാഭം ലഭിക്കും.

ഏറ്റവും കുറഞ്ഞ ആദായനികുതി നിരക്ക് 15 ശതമാനത്തിൽ നിന്നും 14 ശതമാനമായി കുറച്ചതാണ് പുതിയ പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഇത് മധ്യവർഗക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും വലിയ തോതിൽ ഗുണകരമാകും. നികുതി സ്ലാബുകളിൽ മാറ്റം വന്നെങ്കിലും ഉയർന്ന വരുമാനക്കാർക്കുള്ള നികുതി ശതമാനത്തിൽ മാറ്റമില്ല.

ADVERTISEMENT

പുതുക്കിയ നികുതി നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:

58,523 ഡോളർ വരെ: 14 ശതമാനം
58,523 മുതൽ 1,17,045 ഡോളർ വരെ: 20.5 ശതമാനം
1,17,045 മുതൽ 1,81,440 ഡോളർ വരെ: 26 ശതമാനം
1,81,440 മുതൽ 2,58,482 ഡോളർ വരെ: 29 ശതമാനം
2,58,482 ഡോളറിന് മുകളിൽ: 33 ശതമാനം

നികുതി കുറയ്ക്കുന്നതിലൂടെ ഒരാൾക്ക് പരമാവധി 420 ഡോളർ വരെയും ദമ്പതികൾക്ക് 840 ഡോളർ വരെയും വർഷം ലാഭിക്കാൻ സാധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ പൗരന്മാർക്ക് ആകെ 2,700 കോടി ഡോളറിന്റെ നികുതി ഇളവ് നൽകാനാണ് ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഗുണഫലം 2025/26 സാമ്പത്തിക വർഷം മുതൽ ലഭ്യമായിത്തുടങ്ങും.

നികുതി നിരക്കുകളിലെ മാറ്റം സർക്കാർ നൽകുന്ന മറ്റ് ആനുകൂല്യങ്ങളെയും സ്വാധീനിക്കും. ജി.എസ്.ടി (GST) ക്രെഡിറ്റ്, കാനഡ ചൈൽഡ് ബെനഫിറ്റ് (CCB), ചൈൽഡ് ഡിസെബിലിറ്റി ബെനഫിറ്റ് എന്നിവയിലും ഇതിനനുസരിച്ചുള്ള വർധനവ് ഉണ്ടാകും. ഈ ആനുകൂല്യങ്ങൾ 2026 ജൂലൈ 1 മുതലായിരിക്കും പുതുക്കിയ നിരക്കിൽ വിതരണം ചെയ്യുക.

/canadas-income-tax-brackets-2026/

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: -tax-bracketscanadas-income
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

women with canada flag
Business

Canada Citizenship കാനഡ പൗരത്വ നിയമത്തിലും അപേക്ഷാ ഫോമുകളിലും നിർണായക മാറ്റം: കനേഡിയൻ മലയാളികൾ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

by Canada Varthakal
August 27, 2026
Distracted driving BC representative photo
Business

വാഹനം ഓടിക്കുന്നതിനിടെ കൈകളിൽ ടാബ്‌ലെറ്റ്; സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് കനേഡിയൻ പൊലീസ്

by Canada Varthakal
August 26, 2026
E. coli blueberries
Business

ബ്ലൂബെറി പായ്ക്കറ്റുകളിൽ ഇ. കോളി ഭീഷണി; ആശ്വാസത്തോടെ കാനഡ, യു.എസിൽ അതീവ ജാഗ്രത നിർദ്ദേശവുമായി എഫ്.ഡി.എ

by Canada Varthakal
August 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.