തൃശൂർ: കാനഡയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ തൃശൂർ സ്വദേശിനി അറസ്റ്റിൽ. തൃശൂർ കരുവന്തല സ്വദേശിനി മാമ്മസ്രയില്ലത്ത് നിസയെ (50) ആണ് നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പോലീസ് പിടികൂടിയത്. ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു.
ചാലക്കുടി അണ്ണല്ലൂർ സ്വദേശിയായ സ്റ്റെവിൻ പൗലോസിൽ (28) നിന്നാണ് ഇവർ പണം തട്ടിയെടുത്തത്. കാനഡയിലേക്കുള്ള വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 2024 ഏപ്രിൽ 6 മുതൽ 2025 സെപ്റ്റംബർ 8 വരെയുള്ള കാലയളവിൽ പല തവണകളായി 5 ലക്ഷം രൂപ കൈക്കലാക്കിയതായാണ് കേസ്. തട്ടിപ്പ് കേസിന് പിന്നാലെ ഷാർജയിലേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞിരുന്ന നിസ, നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വിമാനത്താവളത്തിൽ വെച്ച് പോലീസിന്റെ പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഇവർ നിരവധി പേരെ സമാനമായ രീതിയിൽ കബളിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നിസയുടെ പേരിൽ ചാലക്കുടിയിൽ ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ മറ്റ് കേസുകളും നിലവിലുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Fraud offering jobs in Canada, several youths victimized; Thrissur native arrested





