ഒട്ടാവ: അപകട സാധ്യത വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വാഹന നിർമാതാക്കൾ അറിയിച്ചതിനെ തുടർന്ന് 30,000-ത്തിലധികം എസ്‌യുവികളും ട്രക്കുകളും കാനഡ തിരിച്ചുവിളിച്ചു. കനേഡിയൻ ഗതാഗത വകുപ്പ് (Transport Canada) ഈ ആഴ്ച പുറത്തുവിട്ട അറിയിപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
2020, 2021, 2022, 2025 വർഷങ്ങളിൽ നിർമ്മിച്ച 20,521 ഫോർഡ് എസ്‌കേപ്പ് വാഹനങ്ങളാണ് തിരിച്ചുവിളിച്ചവയിൽ പ്രധാനപ്പെട്ടത്. ലിഫ്റ്റ്ഗേറ്റിന്റെ ഹിഞ്ച് കവറുകൾ ശരിയായ രീതിയിൽ ഉറപ്പിച്ചിട്ടില്ലാത്തതാണ് ഈ വാഹനങ്ങളിലെ പ്രധാന പ്രശ്‌നം.ശരിയായ രീതിയിൽ ഘടിപ്പിക്കാത്തതിനാൽ കവറുകൾക്ക് ഇളകി വാഹനത്തിൽ നിന്ന് വേർപെടാൻ സാധ്യതയുണ്ട്. വാഹനത്തിൽ നിന്ന് ഭാഗങ്ങൾ വേർപെട്ട് പോവുന്നത് മറ്റുള്ളവർക്ക് അപകടമുണ്ടാക്കാനും അതുവഴി വാഹനാപകട സാധ്യത വർധിപ്പിക്കാനും ഇടയാക്കുമെന്നാണ്, തിരിച്ചുവിളിക്കൽ നോട്ടീസിൽ പറയുന്നത്.
ഇതിനുപുറമെ, 10,000-ത്തിലധികം റാം ട്രക്കുകളും ഈ ആഴ്ച കനേഡിയൻ ഗതാഗത വകുപ്പ് തിരിച്ചുവിളിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം വാഹനങ്ങളും സോഫ്റ്റ്‌വെയർ സംബന്ധമായ തകരാറ് കാരണമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2025, 2026 മോഡലുകളിലെ 9,842 റാം ട്രക്കുകളെയാണ് ഇത് ബാധിക്കാൻ സാധ്യതയുള്ളത്. ഡിസ്‌പ്ലേ സ്‌ക്രീനിൽ വിവരങ്ങൾ കാണിക്കുന്നതിലെ തടസ്സമാണ് പ്രധാന പ്രശ്നം.
ഇതുമൂലം ഗിയർ സെലക്ഷൻ, മുന്നറിയിപ്പുകൾ, മറ്റ് പ്രധാന സൂചനകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ഡിസ്‌പ്ലേയിൽ കാണാൻ കഴിഞ്ഞെന്നു വരില്ലെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. 12 ഇഞ്ച് ഇൻസ്ട്രുമെന്റ് പാനൽ ക്ലസ്റ്ററുള്ള വാഹനങ്ങളെയും, ചില റാം 3500, 4500, 5500 ഷാസി ക്യാബ് വാഹനങ്ങളെയും മാത്രമാണ് ഈ തിരിച്ചുവിളിക്കൽ ബാധിക്കുന്നത്.
കൂടാതെ, 2019-ൽ നിർമ്മിച്ച 421 റാം ട്രക്കുകൾ സൈഡ് കർട്ടൻ എയർബാഗ് ഇൻഫ്ലേറ്ററിലെ തകരാറ് കാരണം തിരിച്ചുവിളിക്കുന്നുണ്ട്. “ഇൻഫ്ലേറ്ററുകൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കാനും, ലോഹ ശകലങ്ങൾ വാഹനത്തിലെ യാത്രക്കാർക്ക് നേരെ തെറിക്കാനും സാധ്യതയുണ്ട്. പൊട്ടിത്തെറിക്കുന്ന എയർബാഗ് ഇൻഫ്ലേറ്റർ യാത്രക്കാർക്ക് പരിക്കേൽക്കാൻ കാരണമാകും.
ചെറിയ സംഖ്യയിലുള്ള മറ്റ് രണ്ട് ഫോർഡ് എസ്‌യുവി മോഡലുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. 2016 മുതൽ 2019 വരെ വർഷങ്ങളിൽ നിർമ്മിച്ച 501 ലിങ്കൺ എംകെടി (Lincoln MKT) വാഹനങ്ങൾ ഡോറുകളിലെ ട്രിമ്മിലുള്ള പ്രശ്നം കാരണമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഡ്രൈവർ, മുൻ യാത്രക്കാരൻ എന്നിവരുടെ ഡോറുകളിലെ ട്രിമ്മിലാണ് തകരാറ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ, 123 ലിങ്കൺ നാവിഗേറ്റർ (Lincoln Navigators) 2025 മോഡലുകളും തിരിച്ചുവിളിച്ചിട്ടുണ്ട്.
വാഹനത്തിന്റെ പിൻഭാഗത്തെ ലൈറ്റ്ബാറുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇതിന് കാരണം. തിരിച്ചുവിളിക്കൽ ബാധിച്ച വാഹന ഉടമകളെ നിർമാതാക്കൾ തപാൽ വഴി ബന്ധപ്പെടുന്നതാണ്. തകരാറുകൾ പരിഹരിക്കുന്നതിനായി ഉടമകൾ തങ്ങളുടെ വാഹനങ്ങൾ ഡീലർഷിപ്പുകളിൽ എത്തിക്കണമെന്ന് തിരിച്ചുവിളിക്കൽ നോട്ടീസുകളിൽ നിർദ്ദേശിക്കുന്നു.
canada-recalls-more-than-30000-suvs-and-trucks-over-unsafe-vehicles
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






