Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സമരം കടുപ്പിച്ച് കാനഡ പോസ്റ്റ്: മാനേജർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു!, സമരം തുടർന്ന് തൊഴിലാളികൾ

Canada Varthakal by Canada Varthakal
October 29, 2025
in Canada
Reading Time: 1 min read
canada-post-strike-

google

ഒന്റാരിയോ; കാനഡ പോസ്റ്റ് കടുത്ത പ്രതിസന്ധിയിലേക്ക്. തൊഴിലാളി സമരം തുടരുന്നതിനിടെ, സ്ഥാപനം ഡസൻ കണക്കിന് മാനേജർമാരെ പിരിച്ചുവിട്ടത് വൻ വാർത്തയായിരിക്കുകയാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. കാനഡ പോസ്റ്റ് ഈ വർഷം രണ്ടാം പാദത്തിൽ മാത്രം 407 മില്യൺ ഡോളറിന്റെ ഭീമമായ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, സ്ഥാപനം “പൊളിഞ്ഞു പാളീസാകാതിരിക്കാൻ” ഉടൻ മാറ്റങ്ങൾ വരുത്തണമെന്ന് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു.

ഇതിന്റെ ഭാഗമായി, സിഇഒ ഡഗ് എറ്റിംഗർ ജീവനക്കാർക്കയച്ച മെമ്മോയിൽ, സ്ഥാപനത്തിന്റെ ഭാവിക്കുവേണ്ടി മാനേജ്‌മെന്റ് ടീമിനെ അഴിച്ചു പണിയുന്നതിന്റെ തുടർച്ചയാണ് ഈ പിരിച്ചുവിടലുകൾ എന്ന് സൂചിപ്പിച്ചു. സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള ‘പരിവർത്തന പദ്ധതി’ നടപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് തങ്ങളെന്നും കാനഡ പോസ്റ്റ് വ്യക്തമാക്കി.

ADVERTISEMENT

കാനഡ പോസ്റ്റ് തൊഴിലാളി യൂണിയനായ CUPW ന്റെ ‘റൊട്ടേറ്റിംഗ് സ്ട്രൈക്കുകൾ’ രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോഴും തുടരുകയാണ്. ക്യൂബെക്കിൽ തപാൽ ജോലിക്കാർ വിലാസമില്ലാത്ത ‘ഫ്ലൈയറുകൾ’ വിതരണം ചെയ്യുന്നത് നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, ഒന്റാറിയോയിലെയും ബി.സിയിലെയും ചില പ്രാദേശിക സമരങ്ങൾ കഴിഞ്ഞിട്ടുണ്ട്. പ്രതിദിനം 10 മില്യൺ ഡോളറിലധികം തുക ഈ സമരത്തിലൂടെ സ്ഥാപനത്തിന് നഷ്ടമാകുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്.

ചെലവ് കുറയ്ക്കാൻ, വീടുകളിൽ നേരിട്ട് നൽകുന്ന തപാൽ വിതരണം (Door-to-door mail) നിർത്തി കമ്മ്യൂണിറ്റി മെയിൽ ബോക്സുകൾ (Community Mailboxes) വ്യാപകമാക്കാൻ കാനഡ പോസ്റ്റിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇതിനെതിരെ യൂണിയൻ ശക്തമായി രംഗത്തുണ്ട്. ലോകത്ത് ഒരു രാജ്യവും പൂർണ്ണമായും ഈ സംവിധാനം നിർത്തിയിട്ടില്ലെന്ന് യൂണിയൻ പ്രസിഡന്റ് ജാൻ സിംപ്സൺ വാദിക്കുന്നു.

ഐസ്, മഞ്ഞ്, മാലിന്യം തുടങ്ങിയ പ്രശ്നങ്ങൾ കൂടാതെ, പ്രായമായവരും ഭിന്നശേഷിക്കാരും അടക്കം 40% ജനങ്ങൾക്ക് കമ്മ്യൂണിറ്റി മെയിൽ ബോക്സുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. പാർസൽ ഡെലിവറി വാരാന്ത്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെ യൂണിയൻ പിന്തുണക്കുന്നുണ്ടെങ്കിലും, ജോലി സ്ഥിരതയില്ലാത്ത താത്കാലിക ജീവനക്കാർക്ക് കൊടുക്കാതെ മുഴുവൻ സമയ യൂണിയൻ അംഗങ്ങൾക്ക് നൽകണമെന്നാണ് അവരുടെ പ്രധാന ആവശ്യം.

രണ്ട് വർഷത്തോളമായി തുടർന്നു വരുന്ന കരാർ തർക്കം പരിഹരിക്കാൻ ഒരു മധ്യസ്ഥന്റെ സാന്നിധ്യത്തിൽ യൂണിയനും കാനഡ പോസ്റ്റും വീണ്ടും ചർച്ചകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 3 ന് ശേഷം ഇവർ തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചകൾ നടന്നിട്ടില്ല.

canada-post-strike-escalates-managers-laid-off-will-worker-action-continue

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: canada-post-strikeescalates-managers-laidworker-action-continue
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.