Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ഫോണും ടാബ്‌ലെറ്റും ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക: ലിഥിയം ബാറ്ററി അപകടങ്ങളെക്കുറിച്ച് നിർദ്ദേശങ്ങളുമായി അധികൃതർ

Canada Varthakal by Canada Varthakal
October 11, 2026
in New Brunswick
Reading Time: 1 min read
Lithium Battery Fire Safety Warning

Lithium Battery Fire Safety Warning

മോങ്ക്ടൺ : മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഇ-സ്‌കൂട്ടറുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ലിഥിയം അയേൺ ബാറ്ററികൾ ഗുരുതരമായ തീപിടുത്തങ്ങൾക്ക് കാരണമായേക്കാമെന്ന് ഫയർഫോഴ്സ് അധികൃതരുടെ മുന്നറിയിപ്പ്. ഈ വർഷത്തെ ഫയർ പ്രിവൻഷൻ വീക്കിന്റെ പ്രധാന ചർച്ചാവിഷയം ലിഥിയം ബാറ്ററി സുരക്ഷയാണ്. കാനഡയിലെ ന്യൂ ബ്രൺസ്വിക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇത്തരം ബാറ്ററികൾ മൂന്നുമുള്ള അപകടങ്ങൾ വർധിച്ചുവരുന്നതായി അധികൃതർ വ്യക്തമാക്കി.

4 4

ബാറ്ററിക്കുള്ളിലെ അയോണുകളുടെ സഞ്ചാരത്തിലുണ്ടാകുന്ന തകരാറുകളോ ഷോർട്ട് സർക്യൂട്ടോ ആണ് പ്രധാനമായും തീപിടുത്തത്തിലേക്ക് നയിക്കുന്നത്. കൂടാതെ, ബാറ്ററി അമിതമായി ചാർജ് ചെയ്യുമ്പോഴോ അനുയോജ്യമല്ലാത്ത ചാർജറുകൾ ഉപയോഗിക്കുമ്പോഴോ രൂപപ്പെടുന്ന അധിക ചൂട് ബാറ്ററികൾ തകരാറിലാകാൻ ഇടയാക്കുമെന്ന് സെന്റ് ജോൺ ഫയർ പ്രിവൻഷൻ ഡിവിഷൻ ചീഫ് നഥാനിയേൽ വാട്സൺ വ്യക്തമാക്കുന്നു. കാനഡയിൽ മാത്രം കഴിഞ്ഞ വർഷം ലിഥിയം ബാറ്ററികൾ മൂലം 1500-ഓളം തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ADVERTISEMENT

കഴിഞ്ഞ ഒക്ടോബർ 6-ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ ബ്രൺസ്വിക്ക് ക്യാമ്പസിൽ ലിഥിയം ബാറ്ററിയിൽ നിന്നുള്ള തീപിടുത്തമുണ്ടായതായി ഫ്രെഡറിക്ടൺ ഫയർ ചീഫ് ഡ്വെയ്ൻ കില്ലിങ്ബെക്ക് പറഞ്ഞു. ഇത്തരം ബാറ്ററികൾക്ക് തീപിടിക്കുമ്പോൾ വലിയ അളവിലുള്ള ഊർജ്ജവും താപവും പുറന്തള്ളുന്നതിനാൽ അണയ്ക്കാൻ കൂടുതൽ വെള്ളവും വിഭവങ്ങളും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരക്ഷിതമായി ഉപയോഗിക്കുന്നതിനായി കാനഡയുടെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുള്ള (CSA, CUL അല്ലെങ്കിൽ CETL മാർക്കിംഗുള്ള) ഉപകരണങ്ങളും ഒറിജിനൽ കേബിളുകളും മാത്രം ഉപയോഗിക്കുക. ഉപകരണങ്ങൾ തലയിണയുടെ അടിയിലോ കത്താൻ സാധ്യതയുള്ള വസ്തുക്കളുടെ സമീപത്തോ വെച്ച് ചാർജ് ചെയ്യരുത്. കട്ടിയുള്ളതും നിരപ്പായതുമായ പ്രതലങ്ങളിൽ വെച്ച്, രാത്രി സമയങ്ങളിലെ ചാർജിംഗ് ഒഴിവാക്കി പകൽ സമയത്ത് നിരീക്ഷിച്ചുകൊണ്ട് ചാർജ് ചെയ്യുന്നതാണ് സുരക്ഷിതമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

എക്സ്റ്റൻഷൻ കോർഡുകൾ ഒഴിവാക്കി നേരിട്ട് വാൾ സോക്കറ്റിൽ പ്ലഗ് ചെയ്യുക. ഇ-ബൈക്കുകളുടെ ബാറ്ററികൾ വീടുകൾക്കുള്ളിൽ വെച്ച് ചാർജ് ചെയ്യുന്നത് വീടുകളിലെ ഇലക്ട്രിക്കൽ സർക്യൂട്ടുകളിൽ അമിത ഭാരമുണ്ടാക്കും. ബാറ്ററികളിൽ ചൂട് കൂടുകയോ, വീക്കം വരികയോ, ചോർച്ചയോ പുകയുന്ന ലക്ഷണങ്ങളോ കണ്ടാല്‍ ഉടൻ ഉപയോഗം നിർത്തണം. ഉപയോഗശൂന്യമായ ബാറ്ററികൾ സാധാരണ ചവറ്റുകൊട്ടകളിൽ തള്ളാതെ ഹസാഡസ് വേസ്റ്റ് ശേഖരിക്കുന്ന ലാൻഡ്‌ഫില്ലുകളിലോ റീസൈക്ലിങ് സെന്ററുകളിലോ എത്തിക്കണം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada malayalam news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Hydraulic fracturing New Brunswick
New Brunswick

ഹൈഡ്രോളിക് ഫ്രാക്ചറിങ് നിരോധനം: പൊതുജന അഭിപ്രായം തേടി ന്യൂ ബ്രൺസ്വിക് സർക്കാർ

by Canada Varthakal
November 4, 2026
Children facing online abuse
New Brunswick

ഓൺലൈൻ ചതിക്കുഴികളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ന്യൂ ബ്രൺസ്വിക്; കടുത്ത ശിക്ഷയുമായി പുതിയ നിയമം

by Canada Varthakal
November 3, 2026
RCMP building
New Brunswick

മോൺക്ടണിൽ പോലീസിന്റെ ജോലിഭാരം കുറയ്ക്കാൻ പുതിയ പദ്ധതി

by Canada Varthakal
November 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.