കാനഡയിലെ തൊഴിൽ വിപണിയിലെ ഒഴിവുകൾ 2025 ഏപ്രിലിൽ 8 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 501,300 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. പക്ഷേ പ്രധാന മേഖലകൾക്ക് ഇപ്പോഴും വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ട്. ആരോഗ്യ സംരക്ഷണം (4.1%), ഭക്ഷ്യ സേവനങ്ങൾ (4.0%), വിദഗ്ധ ട്രേഡുകൾ എന്നീ മേഖലകളിലേക്ക് ഇപ്പോളും ആളുകളെ ആവശ്യമുണ്ട്. മാനിറ്റോബയും സസ്‌കാച്ചെവാനും 3.3% ഒഴിവുകളുമായി മുന്നിലാണ്. നഴ്‌സുമാർ, ട്രക്ക് ഡ്രൈവർമാർ, ഫാം തൊഴിലാളികൾ എന്നിവരുടെ ആവശ്യകതയാണുള്ളത്. സാങ്കേതികവിദ്യ ധനകാര്യം എന്നീ മേഖലകളിൽ ഒഴിവുകൾ വളരെ കുറവാണ്. എന്നാൽ വലിയ നഗരങ്ങളിൽ AI, ഫിൻടെക് മേഖലകളിലുള്ളവരെ ഇപ്പോഴും ആവശ്യമുണ്ട്.
ജോലി സാധ്യത കൂട്ടാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ശ്രദ്ധിക്കാം:
നിങ്ങളുടെ യോഗ്യതകൾ വിലയിരുത്തുക (WES/ICAS).
PNP-കൾ അല്ലെങ്കിൽ തൊഴിലുടമ സ്ട്രീമുകൾ ഉപയോഗിക്കുക.
നിങ്ങളുടെ റെസ്യൂമെ കനേഡിയൻ മാനദണ്ഡങ്ങൾക്കനുസൃതമായി ക്രമീകരിക്കുക.
സീസണൽ നിയമന പ്രവണതകൾ പിന്തുടരുക.



