📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

ഒടുവിൽ കാനഡ പൂട്ടിട്ടു; നെറ്റ്‌ഫ്ലിക്‌സിനും ഡിസ്‌നി പ്ലസിനും കടുത്ത തിരിച്ചടി, വരുമാനത്തിന്റെ 15 ശതമാനം നൽകണം

Canada Varthakal by Canada Varthakal
May 21, 2026
in Entertainment
Reading Time: 1 min read
ഒടുവിൽ കാനഡ പൂട്ടിട്ടു; നെറ്റ്‌ഫ്ലിക്‌സിനും ഡിസ്‌നി പ്ലസിനും കടുത്ത തിരിച്ചടി, വരുമാനത്തിന്റെ 15 ശതമാനം നൽകണം

ഒട്ടാവ: കാനഡയിൽ സർവീസ് നടത്തുന്ന ആഗോള ഒടിടി, ഡിജിറ്റൽ സ്ട്രീമിങ് ഭീമന്മാർക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന പുതിയ നിയമപരിഷ്കാരവുമായി രാജ്യം. നെറ്റ്‌ഫ്ലിക്‌സ്, ഡിസ്‌നി പ്ലസ് തുടങ്ങിയ മുൻനിര കമ്പനികൾ കാനഡയിൽ നിന്ന് നേടുന്ന വരുമാനത്തിന്റെ 15 ശതമാനം ഇനി മുതൽ അവിടുത്തെ പ്രാദേശിക സപ്രേക്ഷണ വികസന ഫണ്ടിലേക്ക് നിർബന്ധമായും നൽകണം. കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (സിആർടിസി) വ്യാഴാഴ്ചയാണ് ഡിജിറ്റൽ വിനോദ മേഖലയിൽ വലിയ ചലനമുണ്ടാക്കുന്ന ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്.

WhatsApp Image 2026 05 19 at 9.19.36 AM

കാനഡയുടെ ‘ഓൺലൈൻ സ്ട്രീമിങ് നിയമ’ത്തെ മുൻനിർത്തി അമേരിക്കൻ ഭരണകൂടം നിരന്തരം വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനിടയിലാണ് കാനഡ നിലപാട് കർശനമാക്കിയത്. നേരത്തെ തങ്ങളുടെ കനേഡിയൻ വരുമാനത്തിന്റെ 5 ശതമാനം മാത്രമായിരുന്നു ഒടിടി കമ്പനികൾ ഇത്തരത്തിൽ നൽകേണ്ടിയിരുന്നത്. ഇതിലാണ് ഇപ്പോൾ മൂന്നിരട്ടി വർദ്ധനവ് വരുത്തിയിരിക്കുന്നത്. അതേസമയം, പരമ്പരാഗത കനേഡിയൻ ടെലിവിഷൻ ചാനലുകൾക്ക് ഈ പരിഷ്കാരം വലിയ ആശ്വാസമാകും.

ADVERTISEMENT

രാജ്യത്തെ പ്രധാന പരമ്പരാഗത ദൃശ്യമാധ്യമ ശൃംഖലയായ ‘സിടിവി ന്യൂസ്’ ഉൾപ്പെടെയുള്ളവർ നിലവിൽ 30 മുതൽ 45 ശതമാനം വരെയാണ് ഈ ഇനത്തിൽ ഒടുക്കേണ്ടിയിരുന്നത്. പുതിയ ഭേദഗതിയോടെ ഇത് 25 ശതമാനമായി കുറയും. പ്രാദേശിക ചാനലുകളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ബ്രോഡ്കാസ്റ്റിങ് നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് സിആർടിസിയുടെ ഈ അടിയന്തര ഇടപെടൽ. കാനഡയിലെ പ്രാദേശിക കലാകാരന്മാരെയും ഗോത്രവർഗ (ഇൻഡിജനസ്) സമുദായങ്ങളുടെ കലാസൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി 200 കോടി ഡോളറിന്റെ (2 Billion) വൻ നിധി സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ADVERTISEMENT

ആഗോള ഒടിടി പ്ലാറ്റ്‌ഫോമുകൾ പ്രാദേശിക വിപണി കൈയടക്കുമ്പോൾ കാനഡയിലെ തനത് സംസ്കാരവും വിനോദ വ്യവസായവും തകർന്നുപോകാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണിത്. ഈ പുതിയ വരുമാന വിഹിത നിയമം പ്രാദേശിക ഉള്ളടക്ക നിർമ്മാതാക്കൾക്ക് വലിയ അവസരങ്ങൾ തുറന്നുനൽകുമെങ്കിലും, വരും ദിവസങ്ങളിൽ കാനഡയിലെ ഡിജിറ്റൽ സ്ട്രീമിങ് നിരക്കുകൾ വർദ്ധിക്കാൻ ഇത് കാരണമായേക്കുമെന്ന ആശങ്കയും ശക്തമാണ്. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളിലേക്ക് ഈ തീരുമാനം വഴിമാറുമോ അതോ മറ്റ് രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുമോ എന്നാണ് ഇനി ഡിജിറ്റൽ ലോകം ഉറ്റുനോക്കുന്നത്.

Canada finally locks down; Netflix and Disney Plus suffer a major setback, must pay 15 percent of revenue

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Canada finally locks down; Netflix and Disney Plus suffer a major setbackmust pay 15 percent of revenue
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇത് ലാലേട്ടന്റെ ‘പിറന്നാൾ ബ്ലോക്ക് ബസ്റ്റർ’; പുഷ്പം പോലെ 100 കോടി അടിക്കും, മികച്ച പ്രതികരണങ്ങൾ നേടി ‘ദൃശ്യം 3’
Entertainment

ഇത് ലാലേട്ടന്റെ ‘പിറന്നാൾ ബ്ലോക്ക് ബസ്റ്റർ’; പുഷ്പം പോലെ 100 കോടി അടിക്കും, മികച്ച പ്രതികരണങ്ങൾ നേടി ‘ദൃശ്യം 3’

by Canada Varthakal
May 21, 2026
"I turned down a small role"; Basil and Sanju Samson reveal at 'Athiradi' Tamil trailer launch
Entertainment

“ചെറിയ റോളായോണ്ട് വേണ്ടെന്നു വെച്ചു”; ‘അതിരടി’ തമിഴ് ട്രെയ്‌ലർ ലോഞ്ചിൽ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

by Canada Varthakal
May 18, 2026
jayam-ravi
Entertainment

“പുറത്ത് ഫെമിനിസ്റ്റ്, ലക്ഷ്യം കുടുംബങ്ങൾ തകർക്കൽ”; ആഞ്ഞടിച്ച് രവി മോഹൻ; ചർച്ചയായി ‘ഇഡ്ഡലി നടി’ പരാമർശം

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.