Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

തോക്കുചൂണ്ടി പണം തട്ടൽ, ഗുണ്ടാപ്പണി, കാനഡയിൽ കുറ്റകൃത്യങ്ങളുടെ പരമ്പര: രണ്ട് ഇന്ത്യക്കാരെ നാടുകടത്തി

Canada Varthakal by Canada Varthakal
March 19, 2026
in Canada
Reading Time: 1 min read
തോക്കുചൂണ്ടി പണം തട്ടൽ, ഗുണ്ടാപ്പണി, കാനഡയിൽ കുറ്റകൃത്യങ്ങളുടെ പരമ്പര: രണ്ട് ഇന്ത്യക്കാരെ നാടുകടത്തി

ഒട്ടാവ: കാനഡയിലെ വിവിധ നഗരങ്ങളിൽ വെടിവെപ്പ്, തീവെപ്പ്, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് ഇന്ത്യൻ യുവാക്കളെ ഇന്ത്യയിലേക്ക് നാടുകടത്തി. അർഷ്ദീപ് സിംഗ്, സുഖ്‌നാസ് സിംഗ് സന്ധു എന്നിവരെയാണ് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പ്രത്യേക സുരക്ഷാ അകമ്പടിയോടെ പുറത്താക്കിയത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ പൗരന്മാരെ തങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് കനേഡിയൻ ഏജൻസി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

2022-ൽ സ്റ്റുഡന്റ് വിസയിലാണ് അർഷ്ദീപ് കാനഡയിലെത്തിയത്. എന്നാൽ പഠനത്തിന് പകരം ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധമാണ് ഇയാൾ തിരഞ്ഞെടുത്തത്. ഒന്റാറിയോയിലെ തീവെപ്പ് കേസ്, എഡ്മന്റണിലെ വെടിവെപ്പ്, സറിയിലെ ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. ഇൻഷുറൻസ് തട്ടിപ്പ് കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 19-നാണ് ഇയാളെ നാടുകടത്തിയത്.

ADVERTISEMENT

രാജ്യാന്തര വിദ്യാർത്ഥികൾ ഉൾപ്പെട്ട ‘ദി റഫിയൻസ്’ (The Ruffians) എന്ന അക്രമി സംഘത്തിന്റെ നേതാവായിരുന്നു 26-കാരനായ സുഖ്‌നാസ്. തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ, വാഹന മോഷണം, പോലീസ് പിന്തുടരുമ്പോൾ വാഹനമോടിച്ച് രക്ഷപ്പെടൽ എന്നിങ്ങനെ അതിസാഹസികമായ കുറ്റകൃത്യങ്ങളിലൂടെയാണ് ഇയാൾ കുപ്രസിദ്ധി നേടിയത്. ഫെബ്രുവരി 3-നാണ് ഇയാളെ കാനഡയിൽ നിന്ന് പുറത്താക്കിയത്.

സറിയിലെ ‘കാപ്‌സ് കഫേ’യ്ക്ക് നേരെ നടന്ന വെടിവെപ്പിന് പിന്നിൽ പ്രവർത്തിച്ച ഗുണ്ടാത്തലവൻ ബന്ധു മാൻ സിംഗ് സെഖോണുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ ഫോണിൽ നിന്നും ലഭിച്ച ദൃശ്യങ്ങളാണ് ഇതിന് തെളിവായി മാറിയത്. കാനഡയിലെ ഗുണ്ടാ സംഘങ്ങളുടെ ശൃംഖല തകർക്കുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada deports 2 Indians tied to shootings, arson and extortion network

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

BANK OF CANADA
Canada

Bank of Canada Private credit; സ്വകാര്യ വായ്പാ മേഖലയിൽ 500 കോടി ഡോളറിന്റെ നിക്ഷേപം: കനേഡിയൻ സാമ്പത്തിക രംഗത്ത് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് കാനഡ

by Canada Varthakal
August 23, 2026
Nijjar Murder
Canada

കാനഡയിലെ നിജ്ജർ വധകേസ്: കുറ്റം സമ്മതിച്ച് ഗാങ്സ്റ്റർ ഗോൾഡി ബ്രാർ; ഓഡിയോ സന്ദേശം പുറത്ത്

by Canada Varthakal
August 23, 2026
US-Canada Trade Talks
Canada

വാതിലുകൾ കൊട്ടിയടച്ച് യു.എസ്! കാനഡയുമായി പുതിയ ചർച്ചകൾക്കില്ലെന്ന് അമേരിക്ക

by Canada Varthakal
August 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.