ഫരീദ്കോട്ട്: കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കാനഡയിൽ നിന്ന് തിരിച്ചയച്ച യുവതി അറസ്റ്റിൽ. പഞ്ചാബിലെ ഫരീദ്കോട്ടിൽ എൻആർഐ കുടുംബാംഗമായ ഭർത്താവ് ഗുർവിന്ദർ സിംഗിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയായ രൂപീന്ദർ കൗറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തൻ്റെ കാമുകനായ ഹർകവൽപ്രീത് സിംഗുമായി ചേർന്നാണ് രൂപീന്ദർ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഹർകവൽപ്രീത് സിംഗ് നിലവിൽ ഒളിവിലാണ്. എൻആർഐ കുടുംബാംഗമായ ഗുർവിന്ദർ സിംഗിനെ 2023-ലാണ് രൂപീന്ദർ വിവാഹം കഴിക്കുന്നത്. വിവാഹശേഷം കാനഡയിലേക്ക് പോയ രൂപീന്ദറിനെ 2024-ൽ തിരിച്ചയക്കുകയായിരുന്നു. ഈ കാലയളവിലാണ് രൂപീന്ദർ കൗർ, ഇതേ സമയത്ത് കാനഡയിൽ നിന്ന് തിരിച്ചയക്കപ്പെട്ട ഹർകവൽപ്രീത് സിംഗുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. ഭാര്യയുടെ ഈ ബന്ധത്തെക്കുറിച്ചും തൻ്റെ ജീവന് ഭീഷണിയുള്ളതിനെക്കുറിച്ചും ഗുർവിന്ദർ സിംഗ് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ സഹോദരി മൻവീർ കൗർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രൂപീന്ദർ വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് വീടിൻ്റെ മട്ടുപ്പാവിൽ ഗുർവിന്ദർ സിംഗിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം കഴുത്ത് ഞെരിച്ചാണോ അതോ വിഷം നൽകിയാണോ എന്ന് വ്യക്തമായിട്ടില്ല. പ്രതികളായ രൂപീന്ദർ കൗറിനും കാമുകൻ ഹർകവൽപ്രീത് സിംഗിനുമെതിരെ കേസെടുത്തതായി ഡിഎസ്പി തർലോചൻ സിംഗ് അറിയിച്ചു. അറസ്റ്റിലായ രൂപീന്ദറിനെ ചോദ്യം ചെയ്യുകയാണ്, ഒളിവിൽപോയ കാമുകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada-deported woman, ‘lover’ charged with husband’s murder in Faridkot






